ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ്; പഠന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു

പെരിന്തല്‍മണ്ണ : പട്ടിക്കാട് ജാമിഅ നൂരിയ്യയില്‍ പ്രവര്‍ത്തനമാരംഭിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സെന്റര്‍ ഫോര്‍ ഇസ്ലാമിക് സ്റ്റഡീസിന് കീഴില്‍ ആരംഭിക്കുന്ന ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂളിന് വേണ്ടി സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ പഠന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ഇസ്‌ലാമിക് ഡിസ്റ്റന്‍സ് സ്‌കൂള്‍ നടത്തുന്ന ദ്വിവത്സര സര്‍ട്ടിഫിക്കറ്റ് കോഴ്‌സാണ് പഠന കേന്ദ്രങ്ങളില്‍ ആദ്യഘട്ടത്തില്‍ ആരംഭിക്കുകവിദ്യാര്‍ത്ഥികള്‍ അധ്യാപകര്‍ പ്രഫഷനലുകള്‍ പ്രവാസികള്‍ ബിസ്‌നസുകാര്‍ തുടങ്ങിയ സമുദായത്തിന്റെ നാനാ തുറകളിലുള്ളവര്‍ക്ക് വ്യവസ്ഥാപിത മതപഠനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് തുടക്കം കുറിക്കുന്നത്. പ്രഥമ ഘട്ടത്തില്‍ പഠന കേന്ദ്രങ്ങള്‍ വഴിയും രണ്ടാം ഘട്ടത്തില്‍ ഓണ്‍ലൈന്‍ വഴിയും കോഴ്‌സ് ചെയ്യാനുള്ള സൗകര്യമൊരുക്കും. ഖുര്‍ആന്റെ എല്ലാ സൂക്തങ്ങളേയും ലഘുവായി പരിചയപ്പെടാനും വിശ്വാസം, പ്രാര്‍ത്ഥന, ആരാധന, മതവിധി, ചരിത്രം തുടങ്ങിയ വിഷയങ്ങളില്‍ വരുന്ന ആയത്തുകളെ വിശദമായി പഠിക്കാനും സാധിക്കുന്ന തരത്തിലാണ് കോഴ്‌സ് വിഭാവനം ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ പത്ത് പഠന കേന്ദ്രങ്ങളാണ് അനുവദിക്കുകആലോചനാ യോഗത്തില്‍ പ്രൊ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഹാജി കെ മമ്മദ് ഫൈസി, അബ്ദുസ്സലാം ഫൈസി ഒളവട്ടൂര്‍ , ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , സിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, മുതീഉല്‍ ഹഖ് ഫൈസി കോണോംപാറ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
- Secretary Jamia Nooriya