SKSSF മോര്യ ഇസ്‍ലാമിക് ഫാമിലി ക്ലസ്റ്റര്‍ സംഘടിപ്പിക്കുന്ന കുടുംബസദസ്സ് ഇന്ന് മുതല്‍ (14 ഞായര്‍ )

താനൂര്‍ : മോര്യ യൂണിറ്റ് എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള ഇസ്‌ലാമിക് ഫാമിലി ക്ലസ്റ്ററിന്റെ നേതൃത്വത്തില്‍ കുടുംബസദസ്സ് ഇന്ന് (ഞായര്‍ 14.7.2013) രാവിലെ 10 മണിമുതല്‍ മോര്യ സബീലുന്നജാത്ത് മദ്രസയില്‍ ആരംഭിക്കും. റമസാനിലെ എല്ലാ ഞായറാഴ്ചകളിലും കുടുംബ സദസ്സ് നടക്കും. ഇന്ന് സൈഫുദ്ദീന്‍ ഫൈസി എളങ്കൂര്‍ , തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ മുഹമ്മദ് ശിഹാബ് ദാരിമി, ശാക്കിര്‍ ഫൈസി കോരങ്ങത്ത്, അബ്ദുല്‍ ലത്തീഫ് ബാഖവി തുടങ്ങിയവര്‍ പഠന പ്രഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കും. സയ്യിദ് കോയക്കുട്ടി തങ്ങള്‍ മമ്പുറം സമാപന പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. അവസാന പത്തില്‍ കുടുംബിനികള്‍ക്കായി ഖുര്‍ആന്‍ പ്രശ്‌നോത്തരി മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.
- rasheed moria