ദാറുല്‍ ഹുദാ: ഇമാം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയുടെ പൊതു വിദ്യാഭ്യാസ സംരഭത്തിന് കീഴില്‍ മഹല്ലുകളില്‍ സേവനം അനുഷ്ഠിക്കുന്ന ഇമാമുമാര്‍ക്ക് വേണ്ടി നടത്തപ്പെടുന്ന ഇമാം കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മഹല്ലുകളില്‍ ഇമാം, ഖത്തീബ് ആയി 2 വര്‍ഷമായി സേവനം ചെയ്ത് കൊണ്ടിരിക്കുന്ന ഇമാമുമാര്‍ക്ക് കോഴ്‌സിന് അപേക്ഷിക്കാം. നേതൃഗുണ പരിശീലനം, മന:ശാസ്ത്ര പഠനം, മഹല്ല് പ്രവര്‍ത്തനങ്ങളുടെ ശാസ്ത്രീയ മാനങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നല്‍കുകയാണ് കോഴ്‌സിന്റെ ലക്ഷ്യം. 2013 ആഗസ്ത് 7 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുമ്പ് പൂരിപ്പിച്ച അപേക്ഷാ ഫോം ദാറുല്‍ ഹുദാ ഓഫീസില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും വിശദ വിവരങ്ങള്‍ക്കും ദാറുല്‍ ഹുദാ വെബ്‌സൈറ്റ് www.darulhuda.com സന്ദര്‍ശിക്കുക. അല്ലെങ്കില്‍ 9846047066, 9744477555 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- Darul Huda Islamic University