SYS എണ്‍മകജെ പഞ്ചായത്ത് ഖാസി ബാവ മുസ്ലിയാര്‍ അനുസ്മരണവും ദിക്‌റ് ദുആ മജ്‌ലിസും സംഘടിപ്പിച്ചു

പെര്‍ള : SYS എണ്‍മകജെ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ടും കാസറകോട് ഖാസിയുമായിരുന്ന ടി.കെ.എം ബാവ മുസ്ലിയാരുടെ അനുസ്മരണവും ദിക്‌റ് - ദുആ മജ്‌ലിസും സംഘടിപ്പിച്ചു. കണ്ടിഗെ ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഹസൈനാര്‍ ഹാജി അധ്യക്ഷം വഹിച്ചു. സുന്നി മഹല്‍ ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി ഇബ്രാഹിം മുണ്ട്യത്തടുക്ക ഉല്‍ഘാടനം ചെയ്തു. മഹ്മൂദ് ദാരിമി ബംബ്രാണ അനുസ്മരണ പ്രഭാഷണം നടത്തി. സൂഫി മൗലവി, ലത്തീഫ് മൗലവി, സിദ്ദീഖ് ഹാജി, അബ്ബാസ് അലി, എസ്.യു മൊയ്തീന്‍ കുട്ടി, അബ്ദുല്‍ ഖാദര്‍ പുളിയടി, അബ്ദു റഹ്മാന്‍ എ.കെ, മുഹമ്മദ് എ.കെ, മുഹമ്മദ് റെയിന്‍ബൊ, മുഹമ്മദ് ഇടിയടുക്ക, റഷീദ് മജാല്‍ , ശരീഫ് ഇടിയടുക്ക, ഇബ്രാഹിം ബങ്കല, മുഹമ്മദലി പെര്‍ള തുടങ്ങിയവര്‍ സംബന്ധിച്ചു. മുനീര്‍ ഫൈസി ഇടിയടുക്ക സ്വാഗതം പറഞ്ഞു.
- Secretary, SKSSF Kasaragod Distict Committee