SKSSF സഹചാരി ഫണ്ട് വിജയിപ്പിക്കുക : സമസ്ത

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ റിലീഫ് വിഭാഗമായ സഹചാരിക്ക് വേണ്ടി ഇന്ന് (12 വെള്ളി) പള്ളികളില്‍ നടക്കുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് ആനക്കര സി. കോയക്കുട്ടി മുസ്‍ലിയാര്‍ , വൈസ് പ്രസിഡന്‍റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ , ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ തുടങ്ങിയവര്‍ സംയുക്ത പ്രസ്താവനയില്‍ ആഹ്വാനം ചെയ്തു. ആതുര സേവന രംഗത്ത് കഴിഞ്ഞ ഏഴ് വര്‍ഷമായി സഹചാരിയിലൂടെ നിരവധി നിര്‍ധനരായ രോഗികള്‍ക്ക് ആശ്വാസമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സഹചാരിയുടെ ഫണ്ട് ശേഖരണത്തിന് എല്ലാ മഹല്ല് ഭാരവാഹികളും ഖാസീ ഖത്തീബുമാരും മുന്നിട്ടിറങ്ങണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു.
ഫണ്ട് സ്വീകരിക്കുന്ന ജില്ലാ കേന്ദ്രങ്ങള്‍ : സമസ്ത ഓഫീസ് വിദ്യാനഗര്‍ (കാസര്‍ഗോഡ്), ഇസ്‍ലാമിക് സെന്‍റര്‍ (കണ്ണൂര്‍), ഇസ്‍ലാമിക് സെന്‍റര്‍ (കോഴിക്കോട്), ദാറുല്‍ ഹുദാ ചെമ്മാട്, തിരൂര്‍ സുന്നി മഹല്‍ , മലപ്പുറം സുന്നി മഹല്‍ (മലപ്പുറം), സമസ്ത കാര്യാലയം ചെര്‍പ്പുളശ്ശേരി (പാലക്കാട്), SKSSF ജില്ലാ ഓഫീസ് (തൃശൂര്‍), സെന്‍ട്രല്‍ ജുമാ മസ്ജിദ് ആലുവ (എറണാകുളം), ജില്ലാ ഓഫീസ് (ആലപ്പുഴ), സമസ്ത ജില്ലാ കാര്യാലയം (ഇടുക്കി), റസ്റ്റ് ഹൌസ് (കൊല്ലം), നിബ്റാസുല്‍ ഇസ്‍ലാം മദ്റസ കണിയാപുരം (തിരുവനന്തപുരം), ടൌണ്‍ മസ്ജിദ് ഗൂഡല്ലൂര്‍ (നീലഗിരി), സമസ്ത ഓഫീസ് മംഗലാപുരം, ബദ്‍രിയ്യ ജുമാ മസ്ജിദ് പത്തൂര്‍ (ദക്ഷിണ കന്നട), മുസ്‍ലിം ഓര്‍ഫനേജ് സിദ്ദാപുരം (കൊടക്).
നിരവധി നിര്‍ധന രോഗികള്‍ക്ക് ആശ്വാസമായി മാറിയ സഹചാരിയുടെ ഫണ്ട് ശേഖരണം വന്‍ വിജയമാക്കാന്‍ എല്ലാവരും ഈ പുണ്യ മാസത്തില്‍ രംഗത്തിറങ്ങണമെന്ന് സഹചാരി റിലീഫ് സെല്‍ ചെയര്‍മാന്‍ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളും ജനറല്‍ കണ്‍വീനര്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസിയും അഭ്യര്‍ത്ഥിച്ചു.
- SKSSF STATE COMMITTEE