ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം; 15-ാമത് റമളാന്‍ പ്രഭാഷണത്തിന് തിരൂരില്‍ തുടക്കമായി

SKSSF തിരൂര്‍ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന 15-ാമത് റമളാന്‍ പ്രഭാഷണത്തിന് ബസ്റ്റാന്റ് റഹ്മാനിയ മസ്ജിദില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
തിരൂര്‍ : ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയത്തില്‍ SKSSF തിരൂര്‍ മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന 15-ാമത് റമളാന്‍ പ്രഭാഷണത്തിന് ബസ്റ്റാന്റ് റഹ്മാനിയ മസ്ജിദില്‍ തുടക്കമായി. 25 ഓളം ദിവസങ്ങളിലായി നടക്കുന്ന പ്രഭാഷണ പരമ്പര ആഗസ്റ്റ് 4 ന് സമാപിക്കുംപാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍ മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് ഉമറലി തങ്ങള്‍ ആധ്യക്ഷം വഹിച്ചു. ഖാലിദ് മുസ്‌ലിയാര്‍ , ശാഫി ഹാജി, അഷ്‌റഫ് തറമ്മല്‍ , സിദ്ധീഖ് ഹാജി പ്രസംഗിച്ചു. സി.കെ ഫാരിസ് സ്വാഗതവും എ.പി മഅ്‌റൂഫ് നന്ദിയും പറഞ്ഞുതുടര്‍ ദിവസങ്ങളില്‍ നാസര്‍ ഫൈസി കൂടത്തായി, ജലീല്‍ റഹ്മാനി വാണിയന്നൂര്‍ , ഡോ.സുബൈര്‍ ഹുദവി ചേകന്നൂര്‍ , ഡോ. ബഷീര്‍ മൗലവി കൊല്ലം, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ , ജാബിര്‍ ഹുദവി തൃക്കരിപ്പൂര്‍ , സഈദുദ്ദീന്‍ വല്ലപ്പുഴ, ഉമര്‍ ഹുദവി മുണ്ടംപറമ്പ്, സമദ് ദാരിമി കൊളത്തറ, അലവി ദാരിമി കിടങ്ങഴം, ജൗഹര്‍ ദാരിമി കരിപ്പൂര്‍ , കെ.പി മുഹമ്മദ് മുസ്‌ലിയാര്‍ ഇരുമ്പുഴി തുടങ്ങി കേരളത്തിലെ പ്രമുഖ പ്രഭാഷകര്‍ ക്ലാസെടുക്കും.
- Abdul BASITH.CP