മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബാവ മുസ്‍ലിയാര്‍ , പി.പി. ഉസ്താദ് അനുസ്മരണം നടന്നു. ആഗസ്റ്റ് 26 ന് കോട്ടക്കല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ നടക്കും

മലപ്പുറം : സത്യസന്ധതയും സംശുദ്ധ ആദര്‍ശവും ചരിത്രത്തില്‍ നിന്ന് ശേഖരിക്കുകയും പുതിയ തലമുറക്ക് കൈമാറുകയും ചെയ്ത ചരിത്ര പണ്ഡിതനായിരുന്നു പി.പി. മുഹമ്മദ് ഫൈസി എന്ന് SKSSF സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പി.പി. മുഹമ്മദ് ഫൈസിയുടെയും ടി.കെ.എം. ബാവ മുസ്‌ല്യാരുടെയും പേരില്‍ അനുസ്മരണ പ്രഭാഷണവും ദിക്ര്‍-ദുആ മജ്‌ലിസും നടന്നു.
ആശയ പ്രചരണത്തിനും, ജീര്‍ണ്ണതക്കതിരെയുള്ള ബോധവല്‍ക്കരണത്തിനും ചരിത്രത്തെ ആയുധമാക്കിയ പ്രബോധകനെയാണ് പി.പി.മുഹമ്മദ് ഫൈസിയുടെ വിയോഗത്തോടെ സമുദായത്തിന് നഷ്ടമായതെന്ന് സുന്നി യുവജന സംഘം നിലമ്പൂര്‍ മണ്ഡലം കമ്മിറ്റി ചന്തക്കുന്ന് മര്‍ക്കസില്‍ സംഘടിപ്പിച്ച അനുസ്മരണ സംഗമത്തില്‍ തങ്ങള്‍ പറഞ്ഞു. പി.. ജലീല്‍ ഫൈസി, എം. സുലൈമാന്‍ ഫൈസി മാളിയേക്കല്‍ അനുസ്മരണ പ്രഭാഷണം നടത്തി. അബ്ദുല്‍ ബാരി ഫൈസി, പി.കെ. സഹദ് ഫൈസി, പി. അബ്ദുസലാം ഫൈസി ഇരിങ്ങാട്ടിരി, കെ.ടി. കുഞ്ഞാന്‍ , ഹാജി മൊയ്തുപ്പ മൗലവി, പി.എം. ഹംസ ഫൈസി, മോയിക്കല്‍ ഇണ്ണിഹാജി പ്രസംഗിച്ചു. ദിക്ര്‍ ദുആ മജ്‌ലിസിന് ഇ.കെ. കുഞ്ഞമ്മദ് മുസ്‌ല്യാര്‍ നേതൃത്വം നല്‍കി. ജന. സെക്രട്ടറി സലീം എടക്കര സ്വാഗതവും സെക്രട്ടറി അമാനുള്ള ദാരിമി നന്ദിയും പറഞ്ഞു.
വളവന്നൂര്‍ ബാഫഖി യതീംഖാനയില്‍ നടന്ന അനുസ്മരണവും ദിഖ്ര്‍ മജ്‌ലിസും സമസ്ത പ്രസിഡണ്ട് സി. കോയക്കുട്ടി മുസ്‌ല്യാര്‍ ഉല്‍ഘാടനം ചെയ്തു. അടിമാലി മുഹമ്മദ് ഫൈസി അദ്യക്ഷത വഹിച്ചു. . മരക്കാര്‍ ഫൈസി വാണിയന്നൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഹക്കീം തങ്ങള്‍ വെട്ടിച്ചിറ, പടിയത്ത് മുഹമ്മദ് ഹാജി, ആലപ്പുഴ, മുഹമ്മദ് മുസ്‌ല്യാര്‍, ടി.പി. ബാവ പ്രസംഗിച്ചു.
ആഗസ്ത് 26-ന് കോട്ടക്കല്‍ വ്യാപാര ഭവന്‍ ഓഡിറ്റോറിയത്തില്‍ വിപുലമായ അനുസ്മരണ പരിപാടികള്‍ നടക്കും.
- sunni mahal