ഷാര്‍ജ
: യു എ ഇ
പ്രസിഡന്റിന്റെ അഥിതിയായി
എത്തിയ പ്രമുഖ പണ്ഡിതനും
വളാഞ്ചേരി മർകസ് ജനറൽ
സെക്രട്ടറിയുമായ ആദൃശ്ശേരി
ഹംസ കുട്ടി മുസ്ലിയാരുടെ
ഷാര്‍ജയിലെ റമളാന്‍ പ്രഭാഷണവും
ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി
ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ
17മത്
ഖുര്‍ ആന്‍ പ്രഭാഷണത്തില്‍
ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി
സുന്നി യുവജന സംഘം സെക്രട്ടറിയും
പട്ടിക്കാട് ജാമിഅ നൂരിയ
പ്രിന്‍സിപ്പളുമായ ഉസ്താദ്
പ്രൊഫ: കെ.
ആലിക്കുട്ടി
മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണവും
വമ്പിച്ച വിജയമാക്കാൻ ഇന്ത്യന്‍
ഇസ്ലാമിക് ദഅവാ സെന്റരില്‍
ചേര്‍ന്ന SKSSF സംസസ്ഥാന
പ്രവര്‍ത്തക സമിതി തീരുമാനിച്ചു.
ദീർഘകാലം യു.
എ.ഇ
മതകാര്യ വിഭാഗത്തിന് കീഴിൽ
ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങൾക്ക്
നേതൃത്വം നല്‍കിയ അറബി ഭാഷ
പണ്ഡിതൻ കൂടിയായ ആദൃശ്ശേരി
ഹംസകുട്ടി മുസ്ലിയാരുടെ
പ്രഭാഷണം 26/07/2013 വെള്ളി
ജുമുഅ ഷാര്‍ജ കിംഗ് ഫൈസല്‍
(സൗദി)
മസ്ജിദിലാണ്
സംഘടിപ്പിച്ചിരിക്കുന്നത്.
ഉസ്താദ് പ്രൊഫ:
കെ.
ആലിക്കുട്ടി
മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം
2013 ജൂലൈ
25 വ്യാഴം
രാത്രി 10 മണിക്ക്
ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ്
ഓഡിറ്റോറിയത്തില്‍ നടക്കും.
ഹാഫിള്സ്വബ്രത്
റഹ്മാനിയുടെ അധ്യക്ഷതയിൽ
നടന്ന പ്രചാരണ യോഗം അബ്ദുള്ള
ചേലേരി ഉദ്ഘാടനം ചെയ്തു.
സയ്യിദ് ഷുഹൈബ്
തങ്ങള്‍ , മൊയത്
സി സി, റഫീക്ക്
കിഴിക്കര തുടങ്ങി സംസ്ഥാന
ഭാരവാഹികളും പ്രവര്‍ത്തകരും
സംബന്ധിച്ചു. അബ്ദുൽ
സലാം മൗലവി സ്വാഗതവും ഇസ്ഹാക്
കുന്നക്കാവ് നന്ദിയും പറഞ്ഞു.
- ishaqkunnakkavu