പൊന്നാനിയില്‍ കാലിക്കറ്റ് സര്‍വകലാശാല വിദൂര പഠന കേന്ദ്രം ആരംഭിക്കണം : TREND

പൊന്നാനി : കാലിക്കറ്റ് സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസ പഠന കേന്ദ്രത്തിന് പൊന്നാനിയില്‍ പഠന കേന്ദ്രം ആരംഭിക്കണമെന്ന് SKSSF ട്രന്റ് വിദ്യാഭ്യാസ സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടര്‍ ഡോ മുഹമ്മദ് മുസ്തഫയുമായി ചര്‍ച്ച നടത്തി. സര്‍വ്വകലാശാല ഇന്‍ഫര്‍മേഷന്‍ സെന്ററിന് അനുബന്ധമായോ എം ഇ എസ് കോളജിലോ കേന്ദ്രം ആരംഭിക്കാനാവും. താല്‍പര്യ പൂര്‍വ്വം സ്ഥാപനം മുന്നോട്ടു വന്നാല്‍ ഇക്കാര്യം പരിഗണിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഒട്ടേറെ വിദ്യാര്‍ത്ഥികളുടെ ആവശ്യമാണിത്. പി ടി അബ്ദുല്ല അശ്‌റഫി, സി എം അശ്‌റഫ്, സി കെ റഫീഖ് എന്നിവര്‍ സംബന്ധിച്ചു.
- Rafeeq Puthuponani