കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ റമദാൻ കാംപയിൻ ഉദ്ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : സമാഗതമാവുന്ന റമദാനിൽ കുവൈത്ത് ഇസ്ലാമിക്‌ സെന്റര്‍ "റമദാൻ വിശുദ്ധിയുടെ തണൽ ; ഖുർആൻ വിവേകത്തിന്റെ പൊരുൾ " എന്ന പ്രമേയത്തിൽ ആചരിക്കുന്ന റമദാൻ കാമ്പൈയിനിന്റെ ഉദ്ഘാടനം കേന്ദ്ര വൈസ് ചെയർമാൻ സിദ്ധീഖ് ഫൈസി കണ്ണാടിപ്പരംബ് നിർവഹിച്ചു. പ്രസിഡണ്ട്‌ ഉസ്മാൻ ദാരിമിയുടെ അധ്യക്ഷതയിൽ അബ്ബാസിയ ദാറു തർബിയ മദ്രസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ഉൽഘാടന സമ്മേളനത്തിൽ ചെയർമാൻ ശംസുദ്ധീൻ ഫൈസി പ്രമേയ പ്രഭാഷണം നടത്തി . മുഹമ്മദലി പുതുപ്പരംബ്, . എസ്‌ അബ്ദുറഹിമാൻ ഹാജി എന്നിവർ സംസാരിച്ചു. ഹംസ ദാരിമി സ്വാഗതവും അബ്ദുൽ ഗഫൂർ ഫൈസി നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി റമദാൻ മുന്നൊരുക്കം, റമദാൻ കിറ്റ്‌, ലഘു ലേഖാ വിതരണം, ഖുർആൻ വിജ്ഞാന പരീക്ഷ, ദിക്ർ വാര്‍ഷികം, ഓണമ്പിള്ളി മുഹമ്മദ്‌ ഫൈസിയുടെ റമദാൻ പ്രഭാഷണം, മേഖല തല പ്രമേയ പ്രഭാഷണവും ഇഫ്താർ മീറ്റും, ഈദ്‌ സംഗമം എന്നിവ നടക്കും.
- kuwait islamic center