SKSSF റമളാന്‍ കാമ്പയിന്‍ ; കാസര്‍കോട് ജില്ലയില്‍ വിപുലമായ പരിപാടികള്‍

കാസറകോട് : ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലാ തലത്തില്‍ റമളാന്‍ പ്രഭാഷണവും ജൂലൈ 20-ാം തിയ്യതി ജില്ലാ തലത്തില്‍ ഖുര്‍ആന്‍ പാരായണ മല്‍സരവും റമളാന്‍ 16 ന് സൗഹൃത സംഗമവും, വിര്‍ദുല്‍ ഇഹ്‌സാന്‍ ജില്ലാ തല ഉല്‍ഘാടനവും ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയും മേഖലാ തലത്തില്‍ തസ്‌കീയത്ത് ക്യാമ്പും ക്ലസ്റ്റര്‍ തലത്തില്‍ സകാത്ത് പഠന ക്ലാസും ബദ്ര്‍ ദിന പരിപാടിയും റിലീഫും ശാഖ തലത്തില്‍ ഖുര്‍ആനിലെ അവസാനത്തെ 10 സൂറത്തുകളെ കുറിച്ചുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്കുള്ള പരിശീലനവും മത പഠന ക്ലാസും വിര്‍ദുല്‍ ഇഹ്‌സാനും റമളാന്‍ 23 ന് തറാവീഹിന്ന് ശേഷം ഖത്ത്മുല്‍ ഖുര്‍ആനും 25 ന് ഖബര്‍ സിയാറത്തും 27 ന് തസ്ബീഹ് നിസ്‌ക്കാരവും 29 ന് തൗബ മജ്‌ലിസും പ്രത്യേകമായി സംഘടിപ്പിക്കും. റിലീഫ് പ്രവര്‍ത്തനവും ശവ്വാല്‍ മാസപ്പിറവി കണ്ടാല്‍ തക്ബീര്‍ ജാഥയും സംഘടിപ്പിക്കും. പരിപാടികള്‍ സമയ ബന്ധിതമായി സംഘടിപ്പിക്കാന്‍ മേഖലാ-ക്ലസ്റ്റര്‍-ശാഖ കമ്മിറ്റികളോട് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്ന, ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ ആഹ്വാനം ചെയ്തു.
- Secretary, SKSSF Kasaragod Distict Committee