കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രൈവറ്റ് വിദ്യാര്‍ത്ഥികളുടെ പരീക്ഷ അനിശ്ചിതമായി നീളുന്നു

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പ്രൈവറ്റ് വിദ്യര്‍ത്ഥികളുടെ ഡിഗ്രി നാലാം സെമസ്റ്റര്‍ പരീക്ഷ അനിശ്ചിതമായി നീളുന്നു. പുതിയ അധ്യായന വര്‍ഷം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞ ശേഷം നാലാം സെമസ്റ്റര്‍ എഴുതേണ്ട ഗതികേടിലാണിപ്പോള്‍ പ്രൈവറ്റ് വിദ്യാര്‍ത്ഥികള്‍. എന്നാല്‍ റഗുലര്‍ വിദ്യാര്‍ത്ഥികളുടെ നാലാം സെമസ്റ്റര്‍ കഴിഞ്ഞിട്ട് മാസങ്ങളായി. ജൂലൈ അവസാനം പരീക്ഷ നടത്തുമെന്നാണ് യൂനിവേഴ്‌സിറ്റി അവസാനമായി പ്രഖ്യാപിച്ചത്. എന്നാല്‍ ജൂലൈ അവസാന വാരമായിട്ടും പരീക്ഷ സംബന്ധച്ച അറിയിപ്പുകളൊന്നും വന്നിട്ടില്ല. ഈ അവസരത്തില്‍ പരീക്ഷ ഇനിയും അനിശ്ചിതമായി നീളാനാണു സാധ്യത. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇതു വഴി ബുദ്ധിമുട്ടുന്നത്. യൂനിവേഴ്‌സിറ്റിയുടെ പതിവു രീതിയനുസരിച്ചുള്ള നീട്ടിവെക്കല്‍ കൂടിയായാല്‍ ആഗസ്റ്റിലും പരീക്ഷ നടക്കുമോ എന്ന ആശങ്കയിലാണ് വിദ്യര്‍ത്ഥികള്‍. വിദ്യാര്‍ത്ഥികളുടെ ഭാവി അനിശ്ചിതത്തിലാക്കുന്ന യൂനിവേയ്‌സിറ്റി നടപടികള്‍ക്കെതിരെ എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും രംഘത്തിറങ്ങണമെന്ന് എസ്.കെ.എസ്.എസ്.എഫ് യൂണിവേഴ്‌സിറ്റി സോണ്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
- skssfmedia