ഇബാദ് ഇഫ്ത്താര്‍ സംഗമം പൊന്നാനിയില്‍ സംഘടിപ്പിച്ചു

പൊന്നാനി : മഊനത്തുല്‍ ഇസ്‌ലാം സഭയിലെ അന്തേവാസികള്‍ക്കൊപ്പം SKSSF ഇബാദിനു കീഴില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. ജില്ലാ വര്‍ക്കിങ് സെക്രട്ടറി ഷഹീര്‍ അന്‍വരി പുറങ്ങ് ഇഫ്താര്‍ സന്ദേശം നല്‍കി. ഹസൈനാര്‍ സഖാഫി സമൂഹ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ഇതോടനുബന്ധിച്ച് നടന്ന തസ്‌കിയത്ത് സംഗമം അലി റഹ്മാനി ഉദ്ഘാടനം ചെയ്തു. ഇബാദ് സംസ്ഥാന വര്‍ക്കിങ് കണ്‍വീനര്‍ അബ്ദുറസാഖ് പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. അര്‍ഷുദ്ദീന്‍ ബാഖവി വഴിക്കടവ് ക്ലാസ്സെടുത്തു. എന്‍ അസ്‌ലം അയിലക്കാട്, അഹമ്മദുണ്ണി കാളാച്ചാല്‍ , ആസിഫ് മാരാമുറ്റം, മുഹമ്മദലി ഹുദവി, സി പി ഹസീബ് ഹുദവി, വി എ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.
- Rafeeq CK