ദാറുല്‍ഹുദാ അഡ്മിഷന്‍ ; അപേക്ഷ 29 തിങ്കള്‍ (റംസാന്‍ 20) വരെ സ്വീകരിക്കും

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി സെക്കന്ററി ഇന്‍സ്റ്റിറ്റൂഷന്‍ പ്രവേശന പരീക്ഷക്കുള്ള അപേക്ഷകള്‍ റംസാന്‍ 20 ജൂലൈ 29 (തിങ്കള്‍) വരെ സ്വീകരിക്കും. ഫോം www.darulhuda.com എന്ന വെബ്‌സൈറ്റില്‍ നിന്നോ നേരിട്ട് ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നോ ലഭ്യമാണ്. സമസ്തയുടെ അഞ്ചാം ക്ലാസ് പാസ്സായവരോ ഈ കൊല്ലത്തെ പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരോ ആയവരും ജൂലൈ 28ന് പതിനൊന്നരവയസ്സ് കവിയാത്തവരുമായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും സെക്കന്ററിയിലേക്കും, സമസ്തയുടെ മൂന്നാം ക്ലാസ് പൂര്‍ത്തിയാക്കിയവരും ഒമ്പത് വയസ്സ് കവിയാത്തവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാം. ദാറുല്‍ ഹുദായിലും അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലും കോമണ്‍ അഡ്മിഷന്‍ ടെസ്റ്റിലൂടെ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് പഠനം, താമസം, ഭക്ഷണം, പ്രാഥമിക ചികിത്സ മുതലായവ സൗജന്യമായിരിക്കും.
- Naser pk