ജീവിത സംസകരണത്തിനു റമളാന്‍ അനുകൂലമാക്കുക : അബ്ദുല്‍ ഹമീദ് ഫൈസി

ഷാര്‍ജ : അരുതായ്മകളുടെ സര്‍വ്വ അതിരുകലും ലംഘിച്ചു കൊണ്ട് ജീവിതത്തിന്റെ ഇന്നലെകളെ നഷ്ട്ടപ്പെടുത്തിയവര്‍ക്ക് ഒരു മാനസിക പരിവര്‍ത്തനത്തിനും ഒപ്പം നാഥനിലേക്ക് കൂടുതല്‍ അടുത്ത് ഇരു ലോക വിജയം നേടാനും ഈ വിശുദ്ധ റമളാന്‍ അനുകൂലമാക്കാന്‍ ഓരോ വിശ്വാസിയും കഠിന ശ്രമം നടത്തണമെന്ന് പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് പറഞ്ഞു. "ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം" എന്ന പ്രമേയവുമായി ഷാര്‍ജ SKSSF സംസ്ഥാന കമിറ്റി സംഘടിപ്പിച്ച തസ്കിയ്യത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദിക്ര്‍ - സ്വലാത്ത് മജ്‍ലിസ്, ഖത്മുല്‍ ഖുര്‍ആന്‍ , ന്വസീഹത്ത് എന്നിവ കൊണ്ട് സമ്പന്നമാക്കി റമളാനിലെ ആദ്യ വെള്ളിയാഴ്ച രാവിന്‍റെ പുണ്യം നേടാന്‍ ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രവര്‍ത്തകര്‍ സമസ്ത മുശാവറ മെമ്പറും പ്രമുഖ പണ്ഡിതനുമായ പി പി മുഹമ്മദ്‌ ഫൈസിക്ക് വേണ്ടി പ്രത്യക പ്രാര്‍ഥനയും മയ്യത്ത് നിസ്കാരവും നടത്തി. സയ്യുദ് ശുഹൈബ് തങ്ങള്‍ , ഹാഫിള് സ്വബ്രത് റഹ്മാനി, ഖലീല്‍ റഹ്മാന്‍ കാഷിഫി, അബ്ദുല്‍ സലാം മൌലവി, അബ്ദുല്ല ചേലേരി, അബ്ദുല്‍ റസാക്ക് തുരുത്തി, മൊയ്തു സി സി, റഫീക്ക് കിഴിക്കര, അബ്ദില്‍ ഖാദിര്‍ എന്നിവര്‍ നേത്രത്വം നല്‍കി.
- ishaqkunnakkavu