ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി അപേക്ഷ ക്ഷണിച്ചു

തിരൂരങ്ങാടി : ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലെ സെക്കന്ററി ഇന്‍സ്റ്റിറ്റിയൂഷനിലേക്കും ദാറുല്‍ ഹുദാക്ക് കീഴിലുള്ള പത്തൊമ്പത് അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങളിലേക്കും അടുത്ത അധ്യയന വര്‍ഷത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. സമസ്തയുടെ അഞ്ചാം ക്ലാസ് മദ്‌റസ പാസ്സായവരും ഈ വര്‍ഷം പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരും 28-07-2013 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ ആണ്‍ കുട്ടികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
സമസ്തയുടെ അഞ്ചാം ക്ലാസ് മദ്‌റസ പാസ്സായവരും ഈ വര്‍ഷം പൊതുപരീക്ഷയില്‍ വിജയം പ്രതീക്ഷിക്കുന്നവരും 28-07-2013 ന് പതിനൊന്നര വയസ്സ് കവിയാത്തവരുമായ പെണ്‍ കുട്ടികള്‍ക്ക് ദാറുല്‍ ഹുദാക്ക് കീഴിലുള്ള ഫാഥിമാ സഹ്‌റാ വനിതാ കോളേജിലേക്കും മദ്‌റസ മൂന്നാം ക്ലാസ് പാസ്സായവരും 28-07-2013 ന് ഒമ്പത് വയസ്സ് കവിയാത്തവരുമായ ആണ്‍ കുട്ടികള്‍ക്ക് മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ളുല്‍ ഖുര്‍ആന്‍ കോളേജിലേക്കും അപേക്ഷിക്കാവുന്നതാണ്.
2013 ആഗസ്റ്റ് 13 ന് ചൊവ്വാഴ്ച കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ വെച്ച് നടക്കുന്ന ഏകീകൃത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനംഅറബി, ഉറുദു, ഇംഗ്ലീഷ് ഭാഷകളും കമ്പ്യൂട്ടര്‍ പരിഞ്ഞാനവും പ്രസംഗ - തൂലികാ പാഠവും ഇസ്‌ലാമിക വിഷയങ്ങളില്‍ ഖുര്‍ആന്‍, ഹദീസ്, ഫിഖ്ഹ്, അഖീദ, ദഅ്‌വ തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളായി പി.ജി പഠനവുമടങ്ങുന്ന പന്ത്രണ്ട് വര്‍ഷത്തെ കോഴ്‌സാണ് ദാറുല്‍ ഹുദാ വിഭാവനം ചെയ്യുന്നത്. പ്രവേശനം ലഭിക്കുന്നവര്‍ക്ക് പഠനം, താമസം, ഭക്ഷണം, പ്രാഥമിക ചികില്‍സ എന്നിവ സൗജന്യമായിരിക്കും. പ്രോസ്പക്റ്റസും അപേക്ഷാ ഫോമും ദാറുല്‍ ഹുദാ ഓഫീസില്‍ നിന്നും അഫ്‌ലിയേറ്റഡ് സ്ഥാപനങ്ങലില്‍ നിന്നും നേരിട്ട് വാങ്ങുകയോ ദാറുല്‍ ഹുദാ വെബ്‌സൈറ്റായ www.darulhuda.com ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. പൂരിപ്പിച്ച അപേക്ഷകള്‍ റമംസാന്‍ 20 (ജൂലൈ 29) ന് മുമ്പായി തിരിച്ചേല്‍പ്പിക്കേണ്ടതാണ്.
- Darul Huda Islamic University