SKSSF ബദിയടുക്ക മേഖല; റമളാന്‍ പ്രഭാഷണം 20 ന് ബദിയടുക്കയില്‍

ബദിയടുക്ക : ഖുര്‍ആന്‍ ആത്മ സംവൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ബദിയടുക്ക മേഖലാ കമ്മിറ്റിയുടെ റമളാന്‍ പ്രഭാഷണം ജൂലൈ 20 ന് ശനിയാഴ്ച്ച ളുഹ്ര്‍ നിസ്‌ക്കാരാനന്തരം ബദിയടുക്ക താജ് കോംപ്ലക്‌സില്‍ വെച്ച് സംഘടിപ്പിക്കാന്‍ മേഖലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. പ്രമുഖ വാഗ്മി കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി ആചാരം അനാചാരമാകുന്നുവോ? എന്ന വിഷയത്തെ കുറിച്ച് പ്രഭാഷണം നടത്തും. യോഗത്തില്‍ മേഖലാ പ്രസിഡണ്ട് സുബൈര്‍ ദാരിമി പൈക്ക അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം ഉല്‍ഘാടനം ചെയ്തു. മുനീര്‍ ഫൈസി ഇടിയടുക്ക, ആലിക്കുഞ്ഞി ദാരിമി, ഹമീദ് അര്‍ഷദി ഉക്കിനടുക്ക, ആദം ദാരിമി നാരമ്പാടി, ജലാലുദ്ദീന്‍ ദാരിമി, ഖലീല്‍ ഹുദവി ഉബ്രങ്കള, അസീസ് പാട്‌ലടുക്ക, റസാഖ് അര്‍ഷദി കുമ്പടാജ, അബ്ദുല്‍ ഖാദര്‍ കുമ്പടാജ, അബ്ദുല്ല ഫൈസി കുഞ്ചാര്‍, അന്‍വര്‍ തുപ്പക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി സിദ്ദീഖ് ബെളിഞ്ചം സ്വാഗതം പറഞ്ഞു.
- SIDDIQ BELINJAM (SKSSF BADIYADUKKA MEKHALA GEN.SEC) / Secretary, SKSSF Kasaragod Distict Committee