SKSSF കാസര്‍ഗോഡ് ജില്ലാ ഖുര്‍ആന്‍ പാരായണ മത്സരം ആരംഭിച്ചു

ഹാഫിള് ഖാരിഅ് അഹമ്മദ് ഹസ്സന്‍ അല്‍ ഖാസിമി
ബീഹാര്‍ ഉല്‍ഘാടനം ചെയ്യുന്നു
കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF സംഘടിപ്പിക്കുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കാസറകോട് ജില്ലാ കമ്മിറ്റി നടത്തുന്ന ഖുര്‍ആന്‍ പാരായണമത്സരം വിദ്യാനഗറിലുള്ള എസ്.വൈ.എസ്. 60 -ാം വാര്‍ഷിക സമ്മേളന സ്വാഗതസംഘം ഹാളില്‍ ആരംഭിച്ചു. 25 വയസ്സ് വരെ പ്രായമുള്ള അഞ്ച് വീതം മത്സരാര്‍ഥികള്‍ ഓരോ മേഖലയില്‍ നിന്നും പങ്കെടുക്കും. ജില്ലാ മത്സരത്തില്‍ ഒന്ന് മുതല്‍ അഞ്ച് വരെ സ്ഥാനം നേടിയവര്‍ക്ക് ജൂലൈ 31 ന് പെരുന്തല്‍ മണ്ണയില്‍ വെച്ച് നടക്കുന്ന സംസഥാനതല മത്സരത്തില്‍ പങ്കെടുക്കാം. പരിപാടി ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി പടന്നയുടെ അദ്ധ്യക്ഷതയില്‍ഹാഫിള് ഖാരിഅ് അഹമ്മദ് ഹസ്സന്‍ അല്‍ ഖാസിമി ബീഹാര്‍ ഉല്‍ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം സ്വാഗതം പറഞ്ഞു. പി.എസ്.ഇബ്രാഹിം ഫൈസി പള്ളങ്കോട്, ഹാഫിള് ത്വയ്യിബ് ദാരിമി, ടി.കെ.സി.അബ്ദുല്‍ ഖാദര്‍ ഹാജി, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, യു.സഹദ് ഹാജി, എം.എ ഖലീല്‍ , ഹമീദ് ഫൈസി കൊല്ലമ്പാടി, സലാം ഫൈസി പേരാല്‍ , ലത്തീഫ് ചെര്‍ക്കള, ഫാറൂഖ് കൊല്ലമ്പാടി , എം.പി.കെ പള്ളങ്കോട്, ലത്തീഫ് കൊല്ലമ്പാടി, സിദ്ദിഖ് ബെളിഞ്ചം തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവര്‍ക്ക് ജൂലൈ 30 മുതല്‍ കാസറകോട് നടക്കുന്ന റമളാന്‍ പ്രഭാഷണ വേദിയില്‍ വെച്ച് അവാര്‍ഡ് നല്‍കും.
- Secretary, SKSSF Kasaragod Distict Committee