IBAD പൊന്നാനി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണവും ദുആ സമ്മേളനവും ജൂലൈ 29, 30 തിയ്യതികളില്‍ വലിയപള്ളി പരിസരത്ത്

പൊന്നാനി : IBAD പൊന്നാനി സംഘടിപ്പിക്കുന്ന റമദാന്‍ പ്രഭാഷണവും ദുആ സമ്മേളനവും ജൂലൈ 29, 30 തിയ്യതികളില്‍ രാത്രി 9.30 ന് പൊന്നാനി വലിയപള്ളി പരിസരത്ത് നടക്കും. 
ജൂലൈ 29 ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‍ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഉസ്താദ് അബ്ദുല്‍ ജലീല്‍ റഹ്‍മാനി വാണിയന്നൂര്‍ ലാ ഇലാഹ ഇല്ലള്ളാഹ് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. 
ജൂലൈ 30 ന് ഉസ്താദ് അബ്ദുല്‍ ജലീല്‍ റഹ്‍മാനി പണ്യ നബി(സ)യുടെ വഫാത്ത് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ദുആക്ക് നേതൃത്വം നല്‍കും.
- RASIK CP Pni