പ്രൊഫ : ആലികുട്ടി മുസ്‍ലിയാരുടെ പ്രഭാഷണം വൻ വിജയമാക്കുക : ദുബൈ SKSSF കാസറഗോഡ് ജില്ല

ദുബൈ : ദുബൈ ഇന്റർനാഷണൽ ഹോളി ഖുർആൻ അവാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് (ജൂലൈ 25 വ്യാഴാഴ്ച്ച) ഖുസൈസ് ജംഇയ്യത്തുൽ ഇസ്‌ലാഹ് ഓഡിറ്റോറിയത്തിൽ ദുബൈ സുന്നി സെൻറർ സംഘടിപ്പിക്കുന്ന പ്രഭാഷണം വൻ വിജയമാക്കാൻ ദുബൈ കാസറഗോഡ് ജില്ലാ SKSSF കമ്മിറ്റി തീരുമാനിച്ചു. ദുബൈ ഹോളി ഖുർആൻ കമ്മിറ്റിയുടെ മുഖ്യാതിഥിയായി പട്ടിക്കാട് ജാമിയ നൂരിയ പ്രിൻസിപ്പാൾ പ്രൊഫ: ആലികുട്ടി മുസ്ലിയാർ പങ്കെടുക്കുന്ന പരിപാടിയിൽ പ്രമുഖ പ്രഭാഷകൻ സിംസാറുൽ ഹഖ് ഹുദവി മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി മുഴുവൻ പ്രവർത്തകരും സജ്ജരായിരിക്കണമെന്ന് ഷാഫി ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു. എം.ബി. അബ്ദുൽ കാദർ സ്വാഗതവും അബ്ദുള്ള വൾവക്കാട് നന്ദിയും പറഞ്ഞു.
- Muhammed Sabir