കോഴിക്കോട്
: SKSSF ക്യാമ്പസ്
വിംഗ് കേരളത്തിലെ വിവിധ
ക്യാമ്പസുകളില്‍ സംഘടിപ്പിക്കുന്ന
'മജിലിസുന്നൂര്
' പ്രോഗ്രാമിന്റെ
സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട്
ഇസ്ലാമിക് സെന്റര്‍ മസ്ജിദില്‍
വെച്ച് നടന്ന ചടങ്ങില്‍
പാണക്കാട് സയ്യിദ് അബ്ബാസലി
ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു
. സങ്കീര്‍ണ്ണമായ
ക്യാമ്പസ് സാഹചര്യത്തില്‍
ഈ സംരഭം തീര്‍ത്തും ശ്ലാഘനീയമാണെന്നു
തങ്ങള്‍ അഭിപ്രായപ്പെട്ടു.
ദിക്റ് മഹാത്മ്യം
എന്ന വിഷയത്തില്‍ നടന്ന പ്രതേക
പഠന സെഷന് ഇസ്ലാമിക് സെന്റര്‍
ഖത്തീബ് ഹംസ ഫൈസി റിപ്പണ്‍
നേത്രത്വം നല്കി.
തുടര്‍ന്ന്
നടന്ന 'മജ്ലിസുന്നൂറില്‍
കേരളത്തിലെ 140 കാമ്പസുകളില്‍
നിന്നുള്ള പ്രതിനിധികള്‍
പങ്കെടുത്തു. വൈകീട്ട്
ഇഫ്താര്‍ മീറ്റോടെയാണ് പരിപാടി
സമാപിച്ചത്. ചടങ്ങില്‍
സ്വാലിഹ് എന്‍.ഐ.ടി
അധ്യക്ഷത വഹിച്ചു.
ക്യാമ്പസ്വിംഗ്
കോര്‍ഡിനേറ്റര്‍ ഖയ്യൂം
കടമ്പോട്, റഹീം
മാസ്റ്റര്‍ കൊടശേരി,
ഷബിന് മുഹമ്മദ്,
ജാബിര്‍ മലബാരി,
ജൗഹര്‍ എന്‍.ഐ.ടി,
ഡോ.
സൈനുദ്ധീന്‍
, ജാബിര്‍
അരീക്കോട്, ഡോ.
ബിശ്രുല്‍
ഹാഫി, ഷാജിദ്
പി.പി,
സയ്യിദ് സവാദ്,
ഹാരിസ് പറക്കുളം,
റാഷിദ് വേങ്ങര,
അബൂബക്കര്‍
സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു.
കണ്‍വീനര്‍
മുനീര്‍ സ്വാഗതവും ഡോ.
ജവാദ് നന്ദിയും
പറഞ്ഞു.
- skssf campuswing