തിരൂരങ്ങാടി
: ദുബൈ
ഗവര്‍ണ്മെന്റിനു കീഴില്‍
നടത്തപ്പെടുന്ന പതിനേഴാമത്
ദുബൈ അന്താരാഷ്ട്ര ഹോളി
ഖുര്‍ആന്‍ മല്‍സരത്തില്‍
പങ്കെടുക്കാന്‍ ഇന്ത്യന്‍
പ്രതിനിധിയായി ദാറുല്‍ ഹുദാ
വിദ്യാര്‍ത്ഥി. ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിലെ
സെക്കണ്ടറി അവസാന വര്‍ഷ
വിദ്യാര്‍ത്ഥിയായ ഹാഫിള്
ഖലീലുല്‍ റഹ്മാന് ഒളവട്ടൂര്‍
എന്ന പതിനഞ്ചുകാരനാണ് ദുബൈയില്‍
നടക്കുന്ന അന്താരാഷ്ട്ര ഹോളി
ഖുര്‍ആന്‍ മല്‍സരത്തില്‍
പങ്കെടുക്കാന്‍ ഇന്ത്യയില്‍
നിന്നും അവസരം ലഭിച്ചത്. ദുബൈ
ഭരണാധികാരിയായിരുന്ന ശൈഖ്
മുഹമ്മദിന്റെ അനുസ്മരണാര്‍ത്ഥം
വര്‍ഷംതോറും നടത്താറുള്ള
ഹോളി ഖുര്‍ആന്‍ മല്‍സരത്തില്‍
വിവിധ രാജ്യങ്ങളില്‍ നിന്നായി
നിരവധി മല്‍സരാര്‍ത്ഥികള്‍
പങ്കെടുക്കാറുണ്ട്. റമളാന്‍
എട്ട് മുതല്‍ ഇരുപത് വരെ
വ്യത്യസ്ത മേഖലകളിലായി
നടക്കുന്ന ഹോളി ഖുര്‍ആന്‍
മല്‍സരത്തില്‍ വിശിഷ്ടാതിഥികളായി
എല്ലാ രാജ്യത്ത് നിന്നുമുള്ള
പ്രതിനിധികള്‍ സംബന്ധിക്കും. കൊണ്ടോട്ടി
ഒളവട്ടൂര്‍ സ്വദേശി മങ്ങാട്ടുചാലില്‍
അബ്ദുറഹ്മാന് ഫൈസി-
റഷീദ ദമ്പതികളുടെ
മകനാന് ഹാഫിള് ഖലിലുല്‍
റഹ്മാന്. ദാറുല്‍
ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയുടെ
മമ്പുറത്തെ സയ്യിദ് മൗലദ്ദവീല
ഹിഫ്ള് കോളേജില്‍ നിന്നും
ഖുര്‍ആന്‍ മനപാഠമാക്കിയ
ഖലീലുറഹ്മാന് ഇതിനകം കേരളത്തിലെ
വിവിധ ഖുര്‍ആന്‍ പാരായണ
മല്‍സരങ്ങളില്‍ പങ്കെടുത്ത്
അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. ദാറുല്‍
ഹുദാ ചാന്‍സലര്‍ പാണക്കാട്
സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍
, പ്രൊ.ചാന്‍സലര്‍
ശൈഖുനാ ചെറുശ്ശേരി സൈനുദ്ദീന്‍
മുസ്ലിയാര് , വൈസ്
ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍
മുഹമ്മദ് നദ്വി എന്നിവര്‍
അനുമോദിച്ചു.
- Darul Huda Islamic University