കാസര്‍കോട് ജില്ലാ SKSSF സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാസറകോട് : ഖുര്‍ആന്‍ ആത്മ നിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി SKSSF കാസറകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമളാന്‍ കാമ്പയിന്റെ ഭാഗമായി ഹാഫിള് ഇ.പി അബൂബക്കര്‍ ഖാസിമി പത്തനാപുരം ജൂലൈ 30 ന് പ്രളയം, മാരകരോഗം-പരിഹാരം പ്രവാചകചര്യ, 31 ന് സ്വര്‍ഗ്ഗം നേടാന്‍ നിറ കണ്ണുകളോടെ റബ്ബിലേക്ക് എന്ന വിഷയവും ആഗസ്റ്റ് ഒന്നിന് കീച്ചേരി അബ്ദുല്‍ ഗഫൂര്‍ മൗലവി മിസ്സ്ഡ്‌കോള്‍ + ഇന്റര്‍നെറ്റ് = ഒളിച്ചോട്ടം എന്ന വിഷയവും അവതരിപ്പിച്ച് റമളാന്‍ പ്രഭാഷണം നടത്തും. കാസറകോട് പുതിയ ബസ്റ്റാന്റിന് സമീപത്ത് പ്രത്യേകം സജ്ജമാക്കിയ മര്‍ഹൂം ഖാസി ടി.കെ.എം.ബാവ മുസ്ലിയാര്‍ നഗറില്‍ നടക്കും. പ്രഭാഷണം ചൊവ്വ, ബുധന്‍ , വ്യാഴം ദിവസങ്ങളില്‍ രാവിലെ 9 മണിക്ക് ആരംഭിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗത സംഘ യോഗം വിലയിരുത്തി. യോഗത്തില്‍ ചെയര്‍മാന്‍ ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ താജുദ്ദീന്‍ ദാരിമി പടന്ന സ്വാഗതം പറഞ്ഞു. യു.കെ.യൂസുഫ് ഹാജി ഉപ്പള, റഷീദ് ബെളിഞ്ചം, ഇബ്രാഹിം ഫൈസി ജെഡിയാര്‍ , സയ്യിദ് ഹാദി തങ്ങള്‍ മൊഗ്രാല്‍ , പി.എസ്. ഇബ്രാഹിം ഫൈസി പള്ളങ്കോട്, ബഷീര്‍ ദാരിമി തളങ്കര, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ഹാരിസ് ദാരിമി ബെദിര, സി.പി. മൊയ്തു മൗലവി ചെര്‍ക്കള, മഹ്മൂദ്‌ ദേളി, യു. സഹദ് ഹാജി, മുഹമ്മദ് കുഞ്ഞി തുരുത്തി, എസ്.പി സലാഹുദ്ദീന്‍ , യു.ബഷീര്‍ഉളിയത്തടുക്ക, എം.എ ഖലീല്‍ , മൊയ്തീന്‍ ചെര്‍ക്കള, സലാം ഫൈസി പേരാല്‍ , ഉമ്മര്‍ അല്‍ ഖാസിമി, ലത്തീഫ് ചെര്‍ക്കള, അലി ദാരിമി, ഖലീല്‍ ഹസനി ചൂരി, സുബൈര്‍ നിസാമികളത്തൂര്‍ , ജെ.പി മുഹമ്മദ് ദാരിമി, അഷ്‌റഫ് ദാരിമി അര്‍ളടുക്ക, എം.പി.കെ പള്ളങ്കോട്, ഹംസ കട്ടക്കാല്‍ , റഷീദ് ചാലക്കുന്ന്, ഫഖ്‌റുദ്ദീന്‍ മേല്‍പറമ്പ്, ശരീഫ് നിസാമി മുഗു, ആലിക്കുഞ്ഞി ദാരിമി, ബി.അബ്ദുല്ല തുരുത്തി, സിദ്ദിഖ് ബെളിഞ്ചം, അലി ദാരിമി, ഇര്‍ഷാദ് ഹുദവി ബെദിര തുടങ്ങിയവര്‍ സംബന്ധിച്ചു.
- Secretary, SKSSF Kasaragod Distict Committee