താനൂര്‍
: മോര്യ മഹല്ല്
എസ്.കെ.എസ്.എസ്.എഫിന്റെ
കീഴിലുള്ള ഇസ്ലാമിക് സെന്റര്‍
റീലീഫ് സെല്‍ മഹല്ലിലെ 71
കുടുംബങ്ങള്‍ക്ക്
റമളാന്‍ കിറ്റ് വിതരണം ചെയ്തു.
എസ്.കെ.എസ്.എസ്.എഫ്.
മലപ്പുറം ജില്ലാ വൈസ്
പ്രസിഡണ്ട് സയ്യിദ് ഫക്രുദ്ദീന്‍
ഹസനി തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
അബ്ദുല്‍ ഗഫൂര്‍ ഫൈസി
മോര്യ അധ്യക്ഷത വഹിച്ചു.
അഡ്വ.പി.പി.
ആരിഫ് മുഖ്യാതിഥിയായി
പങ്കെടുത്തു. വി.കെ.എം.
ഇബ്നു മൗലവി, കെ.കെ.
അബ്ദുറസാഖ് സഅദി,
കെ.വി.
കുഞ്ഞുട്ടി മൗലവി,
തുപ്പത്ത് ബാവഹാജി,
കെ. മുഹമ്മദ്കുട്ടി,
റഷീദ് മോര്യ, എം.
മുസ്തഫ, വടക്കത്തിയില്‍
അബ്ദുല്‍കരീം, എം.
അലി പ്രസംഗിച്ചു.
യൂസുഫ് കോളങ്ങത്ത്
സ്വാഗതവും ടി. അബ്ദുല്‍
കരീം നന്ദിയും പറഞ്ഞു.
കഴിഞ്ഞ 15 വര്‍ഷമായി
മഹല്ലില്‍ സജീവമായ ജീവകാരുണ്യ
പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്
എസ്.കെ.എസ്.എസ്.എഫ്
മോര്യ യൂണിറ്റിന്റെ നേതൃത്വത്തിലുള്ള
റിലീഫ് സെല്‍. രണ്ട്
വര്‍ഷം മുമ്പ് ഇസ്ലാമിക്
സെന്റര്‍ ഉദ്ഘാടനം ചെയ്തതോടെ
സ്ഥിരമായി റിലീഫ് പ്രവര്‍ത്തനങ്ങള്‍
നടത്തുന്നതിനായി ഇസ്ലാമിക്
സെന്റര്‍ റിലീഫ് സെല്‍ എന്ന
പേരില്‍ കമ്മിറ്റി രൂപീകരിച്ച്
പ്രവര്‍ത്തിച്ചു വരുന്നു.
ചികിത്സ, വിവാഹം,
പഠനം, യതീംകുട്ടികള്‍ക്ക്
ധനസഹായം കുടിവെള്ളം വിതരണം
തുടങ്ങി ഒട്ടേറെ കാര്യങ്ങള്‍
നടത്തിവരുന്നതായും റിലീഫ്
സെല്‍ ഭാരവാഹികളായ യൂസുഫ്
കോളങ്ങത്തും, റഷീദ്
മോര്യയും അറിയിച്ചു. റമളാന്‍
ശേഷം ചില സുപ്രധാന പ്രൊജക്ടുകള്‍
റിലീഫ് സെല്‍ ഏറ്റെടുക്കുമെന്നും
ഇവര്‍ അറിയിച്ചു.
- Rasheed Moria