റംസാൻറെ പകലുകളെ ധന്യമാക്കി മുസ്തഫഹുദവി ആക്കോടിൻറെ പ്രഭാഷണം ശ്രദ്ധേയമാകുന്നു

കണ്ണൂർ : വിശുദ്ധ റംസാൻ പകലുകളെ വിജ്ഞാനധന്യമാക്കി കണ്ണൂർ പോലീസ് മൈതാനിയിൽനടക്കുന്ന ഉസ്താദ് മുസ്തഫ ഹുദവി ആക്കോടിൻറെ റമദാൻ പ്രഭാഷണം അനുദിനം ശ്രദ്ധേയമാകുന്നു. കണ്ണൂരിലെ പ്രാന്തപ്രദേശങ്ങളിലെ ജനങ്ങൾ 14 മുതൽ അതിരാവിലെ കണ്ണൂരിലേക്ക് ഒഴുകികയാണ്. ഗഹനമായ വിഷയങ്ങൾ വശ്യസുന്ദരമായ ശൈലിയിൽ സമഗ്രമായി അവതരിപ്പിക്കുന്ന ആക്കോടിൻറെ അവതരണ ഭംഗിയും ആശയ സമ്പുഷ്ടതയും ശ്രോത്ക്കളെ ഏറെ ആകർഷിക്കുന്നു. പ്രേക്ഷക മനസ്സുകളെ വിഷയം ബോധ്യപ്പെടുത്താനും സദസ്സിനെ ചിന്തിപ്പിക്കാനുമുളള പ്രഭാഷകമികവ് ശ്രദ്ധേയമാണ്. SKSSF സഹചാരി കണ്ണൂർ ജില്ലാ കമ്മിററി കഴിഞ്ഞ വർഷമാണ് പോലീസ് മൈതാനിയിൽ പ്രഭാഷണം ആരംഭിച്ചത്. പതിനായിരം പേർക്ക് ഇരിക്കാവുന്ന വിശാലമായ പന്തൽ ദിനംപ്രതി നിറഞ്ഞു കവിയുകയാണ്. വിജ്ഞാന സമ്പാദനത്തോടോപ്പം ആത്മീയ അനുഭൂതി നൽകുന്ന പ്രാർത്ഥനാ സദസ്സും വിശ്വാസികളെ ആകർഷിക്കുന്നു. വിവിധ ദിവസങ്ങളിൽ പണ്ഡിതരും സാദാത്തുക്കളും സദസ്സിലെത്തി പ്രാർത്ഥനയും ആശീർവാദവും നൽകുന്നു. രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ആശംസകളർപ്പിക്കുന്നു. കേരളത്തിലെ തന്നെ ഏററവും വലിയ റമദാൻവിജ്ഞാനസദസ്സായി ആക്കോടിൻറെ സദസ്സ് മാറിക്കഴിഞ്ഞു. ആനുകാലിക വിഷയങ്ങളെ അപഗ്രഥിച്ച് കൊണ്ടുളള ചർച്ചകൾ വിശ്വാസികളുടെ മാനസാന്തരത്തിനും സാമൂഹ്യ മാറ്റത്തിന് തന്നെ വഴിയൊരുക്കുന്നതുമാണ്. ഇന്ന് ദാമ്പത്യ രംഗത്തെ പ്രശ്നങ്ങളെ അപഗ്രഥിച്ച് വെറുതെയാണോ ഭാര്യ എന്ന വിഷയത്തിൽപ്രഭാഷണം നടക്കും. ഞായറാഴ്ച കൂട്ടുപ്രാർത്ഥനയോടെ പരിപാടിസമാപിക്കും.
- Latheef Panniyoor