ജിദ്ദാ SYS കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

ജിദ്ദ : ജിദ്ദാ SYS കോഴിക്കോട് ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഭാരവാഹികൾ : ഉസ്മാൻ എടത്തിൽ (പ്രസിഡന്റ്), മുനീർ നെല്ലാങ്കണ്ടി (ജനറൽ സെക്രട്ടറി), ഹസൻ കോയ (ട്രഷറർ). അബ്ദുൽ റസാഖ് ചേലക്കാട്, കുഞ്ഞിക്കോയ തങ്ങള് കൊടുവള്ളി, സൈനുദ്ദീൻ പയ്യോളി (വൈസ് പ്രസിഡണ്ടുമാർ ), സവാദ് പേരാമ്പ്ര, സി മുഹമ്മദ്‌ ആരാമ്പ്രം, ജലീൽ വടകര (സെക്രട്ടറി മാർ ), അനസ് പരപ്പിൽ (ഓര്‍ഗനൈസിംഗ് സെക്രട്ടറി). SYS സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ ദാരിമി ആലമ്പാടിയുടെ നേതൃത്വത്തിൽ ഷറഫിയയിൽ ചേർന്ന യോഗം എസ്.കെ..സി ജിദ്ദാ സെന്റ്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി കരീം ഫൈസി മേലാറ്റൂർ ഉദ്ഘാടനം ചെയ്തു. അബ്ദുൽ റസാഖ് സ്വാഗതവും മുനീർ നെല്ലാങ്കണ്ടി നന്ദിയും പറഞ്ഞു.
- Usman Edathil