കല്‍പ്പറ്റ
: വിശുദ്ധ
റമളാനില്‍ വ്രതാനുഷ്ഠാനത്തില്‍
കാണിക്കുന്ന താല്‍പര്യം
സാമ്പത്തിക ശേഷിയുള്ളവര്‍
സകാത്തിന്റെ കാര്യത്തിലും
കാണിക്കണമെന്നും, മഹല്ലു
തലങ്ങളില്‍ അര്‍ഹരായവര്‍ക്ക്
തന്നെ സകാത്ത് ലഭിക്കുന്നുവെന്ന്
ഉറപ്പു വരുത്താന്‍ മഹല്ലു
കമ്മിറ്റികള്‍ ഇടപെടണമെന്നും
SYS ജില്ലാ
കമ്മിറ്റി യോഗം അഭ്യര്‍ത്ഥിച്ചു. വിശ്വാസികള്‍
കാണിക്കുന്ന ദാനശീലവും ഉദാര
മനസ്‌കതയും ചൂണഷം ചെയ്യുന്നവര്‍ക്കെതിരെ
ജാഗ്രത പാലിക്കണമെന്നും
വ്യാജ പേരിലും സംഘടനകളുടെ
മറവിലും പണമുണ്ടാക്കാനുള്ള
എളുപ്പ വഴിയായി വിശുദ്ധ
മാസത്തെ ഉപയോഗപ്പെടുത്തുന്നവര്‍ക്കെതിരെ
കരുതിയിരിക്കണമെന്നും യോഗം
ആവശ്യപ്പെട്ടു. ഇബ്രാഹിം
ഫൈസി പേരാല്‍ അദ്ധ്യക്ഷത
വഹിച്ചു. അബ്ദുറഹ്മാന്‍
തലപ്പുഴ, നിസാര്‍
ദാരിമി മാനന്തവാടി, വി
സി മൂസ മാസ്റ്റര്‍ , എ
പി മമ്മു ഹാജി, ഖാലിദ്
ഫൈസി, ഹാരിസ്
ബാഖവി കമ്പളക്കാട്, ഇ
പി മുഹമ്മദലി, കെ
അലി മാസ്റ്റര്‍ , എ
കെ സുലൈമാന്‍ മൗലവി, കെ
കുഞ്ഞമ്മദ്, എന്‍
സൂപ്പി, പി
സി ഉമര്‍ ചര്‍ച്ചയില്‍
പങ്കെടുത്തു. സുബൈര്‍
കണിയാമ്പറ്റ സ്വാഗതവും കെ
എ നാസര്‍ മൗലവി നന്ദിയും
പറഞ്ഞു.
- Shamsul Ulama Islamic Academy VEngappally