കോഴിക്കോട്
: SKSSF ക്യാമ്പസ്‌വിംഗ്
കേരളത്തിലെ വിവിധ ക്യാമ്പുസുകളിൽ
സംഘടിപ്പിക്കുന്ന 'മജിലിസുന്നൂർ
' പ്രോഗ്രാമിന്റെ
സംസ്ഥാന തല ഉദ്ഘാടനവും ഇഫ്താർ
മീറ്റും ഞായറായ്ച കോഴിക്കോട്
ഇസ്ലാമിക് സെന്റെർ മസ്ജിദിൽ
വെച്ച് നടത്തപ്പെടുന്നു.
പാണക്കാട്
സയ്യിദ് അബ്ബാസലി ശിഹാബ്
തങ്ങൾ പരിപാടി ഉദ്ഘാടനം
ചെയ്യും. ളുഹർ
നിസ്കാര ശേഷം ഹംസ ഫൈസി റിപ്പണ്‍
നയിക്കുന്ന പ്രതേക പഠന ക്ലാസും
ഉണ്ടായിരിക്കുന്നതാണ്.
കേരളത്തിലെ
140 കാമ്പസുകളില്‍
നിന്നുള്ള പ്രതിനിധികള്‍
പരിപാടിയിൽ പങ്കെടുക്കുന്നതായിരിക്കുമെന്ന്
കാമ്പസ് വിംഗ് സംസ്ഥാന
ചെയര്‍മാന്‍ സ്വാലിഹ് എന്‍.ഐ.ടി,
ജനറല്‍ കണ്‍വീനര്‍
മുനീര്‍ പി.വി
എന്നിവര്‍ അറിയിച്ചു.
- skssf campuswing