അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ റമദാന്‍ പ്രഭാഷണം 19ന് കുവൈത്തില്‍

കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‌ലാമിക് സെന്റര്‍ 'റമദാന്‍ വിശുദ്ധിയുടെ തണല്‍; ഖുര്‍ആന്‍ വിവേകത്തിന്റെ പൊരുള്‍ ' എന്ന പ്രമേയത്തില്‍ ആചരിക്കുന്ന റമദാന്‍ കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന SKSSF സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ: ഓണമ്പിള്ളി മുഹമ്മദ് ഫൈസിയുടെ റമദാന്‍ പ്രഭാഷണം ജൂലൈ 19 വെള്ളിയാഴ്ച രാത്രി 9.30ന് അബ്ബാസിയ ദാറുത്തര്‍ബിയ മദ്‌റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. ചടങ്ങില്‍ കുവൈത്തിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിവിധ സംഘടനാ പ്രിതിനിധികളും സംബന്ധിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന ദിക്‌റ് മജ്‌ലിസിനും പ്രാര്‍ത്ഥനാ സദസ്സിനും മുസ്തഫ ദാരിമി, മന്‍സൂര്‍ ഫൈസി, ഫള്‌ലുറഹ്മാന്‍ ദാരിമി, തുടങ്ങിയവര്‍ നേതൃതം നല്‍കും.
- kuwait islamic center