ഹാദിയ റമളാന്‍ പ്രഭാഷണം ജുലൈ 20 മുതല്‍ 23 വരെ കാഞ്ഞങ്ങാട്

കാഞ്ഞങ്ങാട് : ഹൂദവീസ് അസോസിയേഷന്‍ ഓഫ് ഡെവോട്ടസ് ഇസ്‌ലാമിക് ആക്ടിവിറ്റീസ്(ഹാദിയ) സംഘടിപ്പിക്കുന്ന റമളാന്‍ പ്രഭാഷണം ജുലൈ 20, 21, 22, 23 തിയ്യതികളില്‍ കാഞ്ഞങ്ങാട് ബാവ മുസ്‍ലിയാര്‍ നഗറില്‍ നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്യും. ജുലൈ 20, 21 തീയ്യതികളില്‍ സിംസാറുല്‍ ഹഖ് ഹുദവി മമ്പാടും 22ന് മുസ്ഥഫ ഹുദവി ആക്കോടും 23ന് ഉമര്‍ ഹുദവി പൂളപ്പാടവും പ്രഭാഷണം നടത്തും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ , സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി യു.എം അബ്ദുല്‍ റഹ്മാന്‍ മുസ്‌ലിയാര്‍ , ഖാസി ത്വാഖാ അഹ്മദ് മുസ്‌ലിയാര്‍ , നീലേശ്വരം ഖാസി ഇ.കെ മഹ്മൂദ് മുസ്‌ലിയാര്‍ , സയ്യിദ് ഫൈസല്‍ തങ്ങള്‍ ഹുദവി തളിപ്പറമ്പ്, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി, ഖത്തര്‍ അബ്ദുല്ല ഹാജി ഉദുമ പടിഞ്ഞാര്‍ , ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, എ ഹമീദ് ഹാജി, സി.മുഹമ്മദ് കുഞ്ഞി എന്നിവര്‍ പങ്കെടുക്കും.
കാഞ്ഞങ്ങാട് ഖാസി ഹൗസില്‍ ചേര്‍ന്ന യോഗത്തല്‍ മെട്രോ മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് ഫൈസല്‍ ഹുദവി, സി.എച്ച് ശരീഫ് ഹുദവി പുതുപ്പറമ്പ്, സി മുഹമ്മദ് കുഞ്ഞി, അന്‍വര്‍ അലി ഹുദവി മാവൂര്‍ , സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട്, ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം തുടങ്ങിയവര്‍ പ്രസംഗിച്ചു.
- mic ksd