വിര്‍ദുല്‍ ഇഹ്‌സാന്‍ ആത്മീയ സദസ്സ്; വയനാട് ജില്ലാതല ഉദ്ഘാടനം നടന്നു

കല്‍പ്പറ്റ : SKSSF സംസ്ഥാന സമിതി ആവിഷ്‌കരിച്ച വിര്‍ദുല്‍ ഇഹ്‌സാന്‍ ആത്മീയ സദസ്സിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം സമസ്ത ജില്ലാ പ്രസിഡണ്ട് കെ ടി ഹംസ മുസ്‌ലിയാര്‍ നിര്‍വ്വഹിച്ചു. എല്ലാ മാസവും ചേരുന്ന സംഘടനയുടെ എല്ലാ ഘടകങ്ങളുടേയും യോഗങ്ങളുടെ അവസാനം പ്രത്യേക ദിക്‌റുകളും സ്വലാത്തുകളും ചൊല്ലി അവസാനിപ്പിക്കുന്നതാണ് ഈ പരിപാടി. സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് വിര്‍ദുല്‍ ഇഹ്‌സാന്‍ ആത്മീയ സദസ്സ് നിര്‍ദ്ദേശിച്ചത്. കല്‍പ്പറ്റ സമസ്ത ഓഫീസില്‍ നടന്ന ചടങ്ങില്‍ സി പി ഹാരിസ് ബാഖവി, ഇബ്രാഹിം ഫൈസി പേരാല്‍ , കെ അലി മാസ്റ്റര്‍ , കെ മുഹമ്മദ്കുട്ടി ഹസനി, എം കെ റഷീദ് മാസ്റ്റര്‍ , മമ്മൂട്ടി മാസ്റ്റര്‍ തരുവണ പ്രസംഗിച്ചു. ഖാസിം ദാരിമി സ്വാഗതവും പി സി ത്വാഹിര്‍ നന്ദിയും പറഞ്ഞു.