ഖത്തര്‍ SKSSF റമദാൻ കാമ്പയിൻ തുടക്കമായി

ഖത്തര്‍ : വിഭവ സാമൃദ്ധമായ അന്നപാനീയങ്ങൾ മനുഷ്യനെ കൂടുതൽ സുഖ ലോലുപതയിലെക്ക് നയിക്കും. അന്നപാനീയങ്ങളുടെ നിയന്ത്രണം വഴി ആത്മീയതയിലേക്ക് ആകർഷണം നേടുക എന്നതാണ്‌ റമദാനിന്റെ താല്പര്യമെന്ന് സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ ബഹ്‌റൈൻ പ്രസ്താവിച്ചു.  "ഖുർആൻ ആത്മ നിർവ്രതിയുടെ സാഫല്ല്യം" എന്ന പ്രമേയത്തിൽ SKSSF ഖത്തർ സ്റ്റേറ്റ് കമ്മറ്റിയുടെ   റമദാൻ കാമ്പയിൻ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആത്മാവിന്റെ വിശപിന്റെ വിളിക്ക് ഉത്തരമാണ് വിശുദ്ധ ഖുർആൻ എന്നും അതിന്റെ പഠനത്തിനായി വിശുദ്ധ റമദാൻ മാസം ഉപയോഗപെടുത്തണം എന്നും തങ്ങൾ കൂട്ടിച്ചേർത്തു. പ്രസിടന്റ്റ് മുനീർ നിസാമി കാളാവ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റേറ്റ് SKSSF വൈസ് പ്രസിഡന്‍റ് സലാഹുദ്ധീൻ ഫൈസി വല്ലപുഴ പ്രമേയ പ്രഭാഷണം നടത്തി. കേരള ഇസ്ലാമിക്‌ സെന്റർ പ്രസിഡന്‍റ് എ.വി. അബൂബക്കർ ഖാസിമി ഉൽഘാടനം ചെയ്തു. ഇസ്മയിൽ ഹുദവി, മുഹമ്മദ്‌ അലി ഖാസിമി, മുഹമ്മദ്‌ അലി ഹാജി സംബന്ധിച്ചു. സെക്രടറി മുനീർ ഹുദവി സ്വാഗതവും അസീസ്‌ പേരാൽ നന്ദിയും പറഞ്ഞു. കാമ്പയിന്റെ ഭാഗമായി തസ്കിയ്യത് കാമ്പുകൾ , ലഘുലേഖ വിതരണം, ഇഫ്താർ മീറ്റ്‌, ഏരിയ മീറ്റുകൾ , ഓണ്‍ലൈൻ കാമ്പയിൻ , റമദാൻ മെസേജ് കൈമാറ്റം, സൗഹൃദ സംഗമം തുടങ്ങി വിവിധ പരിപാടികൽ ഖത്തറിന്റെ വിവിധ ഏരിയകളിൽ വെച്ച് നടക്കും. ഈദ് നൈറ്റോടുകൂടെ കാമ്പയിൻ സമാപിക്കും
- മുനീർ നിസാമി കാളാവ് / Aslam Muhammed