പൊന്നാനി പ്രഭാഷണ സദസ്സ് ഇന്ന് (29 തിങ്കള്‍ ) തുടങ്ങും

പൊന്നാനി : വലിയ പള്ളി പരിസരത്ത് കോര്‍ട്ട് മൈതാനിയില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് റമസാന്‍ പ്രഭാഷണ - പ്രാര്‍ത്ഥനാ സദസ്സ് ഇന്ന് തുടങ്ങും. രാത്രി 10 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഇബാദ് ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെ പ്രചരണാര്‍ത്ഥം സംഘടിപ്പിക്കുന്ന പരിപാടിയില്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വിഷയം അബ്ദുല്‍ ജലീല്‍ റഹ്മാനി അവതരിപ്പിക്കും. പൊന്നാനി മഖ്ദൂം സയ്യിദ് മുത്തുക്കോയ തങ്ങള്‍ , സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍ , സൈദ് മുഹമ്മദ് തങ്ങള്‍ , ഹംസ ബിന്‍ ജമാല്‍ റംലി, വി പി ഹുസൈന്‍ കോയ തങ്ങള്‍ , സീലിം ഫൈസി കൊളത്തൂര്‍ , ഖാസിം ഫൈസി പോത്തനൂര്‍ , ടി എ റഷീദ് ഫൈസി സംബന്ധിക്കും.
- Rafeeq CK