പൊന്നാനി സി.വി. ജംഗ്ഷന്‍ യൂണിറ്റ് റമദാന്‍ കിറ്റ് വിതരണം ചെയ്തു

വിതരണോദ്ഘാടനം പൊന്നാനി ഖാസി സയ്യിദ്
എം പി മുത്തുക്കോയ തങ്ങള്‍ മഖ്ദൂം നിര്‍വ്വഹിക്കുന്നു
പൊന്നാനി : SYS, SKSSF സി വി ജംഗ്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇസ്‌ലാമിക് സെന്ററിനു കീഴില്‍ 125 കുടുംബങ്ങള്‍ക്ക് റമസാന്‍ കിറ്റ് നല്‍കി. വിതരണോദ്ഘാടനം പൊന്നാനി ഖാസി സയ്യിദ് എം പി മുത്തുക്കോയ തങ്ങള്‍ മഖ്ദൂം നിര്‍വ്വഹിച്ചു. ടി വി ഹസന്‍ അധ്യക്ഷത വഹിച്ചു. സാദിഖ് ഫൈസി അലനല്ലൂര്‍ , അബ്ദുല്‍ മജീദ് ഫൈസി, റഷീദ് ഫൈസി, ലുഖ്മാനുല്‍ ഹഖീം ഫൈസി, ഹാഫിസ് അബ്ദുല്‍ റഷീദ് സിദ്ദീഖി, എ കെ മുസ്തഫ, ടി ടി ഇസ്മായില്‍, പി കുഞ്ഞിമോന്‍ , അല്‍നാരിയ മുഹമ്മദ് ഹാജി, എം അബ്ദുറഹ്മാന്‍ , പി ഇബ്രാഹിം ഹാജി, വി പി അക്ബര്‍ , കെ അബ്ദുറഹ്മാന്‍ , എന്‍ വി അബദുല്‍ ലത്തീഫ്, അബൂബക്കര്‍ സിദ്ദീഖ്, ജലീല്‍ ഫൈസി, പി ഷാജഹാന്‍ , പി ഫൈസല്‍ , എ സമീര്‍ സംബന്ധിച്ചു.
- Rafeeq Puthuponani