സഹചാരി റിലീഫ് സെല്‍ ; SKSSF തൃശൂര്‍ ജില്ലാ തല റമദാന്‍ റിലീഫ് വിതരണം നടത്തി

ദേശമംഗലം : SKSSF തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ റിലീഫ് കാമ്പയിന്‍റെ ഭാഗമായി കുവൈത്ത് SKSSF കമ്മിറ്റിയുടെ സഹകരണത്തോടെ നടത്തുന്ന സഹചാരി റിലീഫ് സെല്‍ റമദാന്‍ റിലീഫ് ജില്ലാ വിതരണോദ്ഘാടനം SKSSF ജില്ലാ ജനറല്‍ സെക്രട്ടറി ശാഹിദ് കോയ തങ്ങള്‍ നിര്‍വ്വഹിച്ചു. ദേശമംഗലം വെസ്റ്റ് വല്ലൂര്‍ മദ്റസാ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന യോഗത്തില്‍ മഹല്ല് പ്രസിഡന്‍റ് യൂസുഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൌണ്‍സിലര്‍ ശഫീര്‍ ദേശമംഗലം മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി എം.എം. അബ്ദുസ്സലാം, ജില്ലാ കൌണ്‍സിലര്‍ കെ.. ഇസ്മാഈല്‍ , ദേശമംഗലം റൈഞ്ച് സെക്രട്ടറി സുലൈമാന്‍ അശ്റഫി എന്നിവര്‍ പ്രസംഗിച്ചു.
- ശാഹിദ് കോയ തങ്ങള്‍ / Muhammed Basheer