ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് വളണ്ടിയര്‍ മീറ്റ് നാളെ (12 വെള്ളി) സുന്നി സെന്ററില്‍

ദുബൈ : ദുബൈ ഇന്റര്‍ നാഷണല്‍ ഹോളി ഖുര്‍ ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ 17മത് ഖുര്‍ ആന്‍ പ്രഭാഷണത്തില്‍ ദുബൈ സുന്നി സെന്റര്‍ മുഖ്യാഥിതി സുന്നി യുവജന സംഘം സെക്രട്ടറിയും പട്ടിക്കാട് ജാമിഅ നൂരിയ പ്രിന്‍സിപ്പളുമായ ഉസ്താദ് പ്രൊഫ: കെ. ആലിക്കുട്ടി മുസ്ലിയാരുടെ റമളാന്‍ പ്രഭാഷണം 2013 ജൂലൈ 25 വ്യാഴം രാത്രി 10 മണിക്ക് ഖുസൈസ് ജംഇയ്യത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയത്തില്‍ നടക്കും. പ്രസ്തുത പരിപാടി വിജയിപ്പിക്കാന്‍ ദുബൈ SKSSF വളണ്ടിയര്‍ ടീമിന്റെ യോഗം ജൂലൈ 12 ജുമുഅ നിസ്ക്കാറത്തിന്റെ ശേഷം ദുബൈ സുന്നി സെന്റര്‍ ദേര ഓഫീസില്‍ വെച്ച് ചേരുമെന്ന് ക്യാപ്ടന്‍ മന്‍സൂര്‍ മൂപ്പന്‍ അറിയിച്ചു.
- Dubai SKSSF