പി.പി മുഹമ്മദ് ഫൈസി ഉസ്താദ് അനുസ്മരണം 14 ന് പെരിന്തല്‍മണ്ണ ടൌണ്‍ ഹാളില്‍

പെരിന്തല്‍മണ്ണ : പ്രമുഖ എഴുത്തുകാരനും സമസ്ത കേന്ദ്രമുശാവറ അംഗവുമായിരുന്ന പ്രമുഖ പണ്ഡിതന്‍ പി പി മുഹമ്മദ് ഫൈസിയുടെ വിയോഗത്തില്‍ എസ് വൈ എസ് പെരിന്തല്‍മണ്ണ മണ്ഡലം കമ്മിറ്റി അനുശോചിച്ചു. മികച്ച സംഘാടകനും ധാരാളം സ്ഥാപനങ്ങളും ശില്‍പ്പിയുമായിരുന്ന അദ്ദേഹം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാരുടെയും ചരിത്രരചനയില്‍ ഏറെ ഉത്സാഹം കാണിച്ചിരുന്നതായും യോഗം അനുസ്മരിച്ചു. ഉസ്താദ് പി പി മുഹമ്മദ് ഫൈസിയുടെ പേരിലുളള അനുസ്മരണം ജൂലൈ 14ന് രാവിലെ 10 മണിക്ക് മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് പി ടി അലി മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് ഫൈസി അമ്മിനിക്കാട്, പി എം റഫീഖ് അഹമ്മദ്, സമീര്‍ ഫൈസി ഒടമല, സംശുദ്ദീന്‍ ഫൈസി വെട്ടത്തൂര്‍ , ഒ എം എസ് തങ്ങള്‍ , സി എം അബ്ദുളള ഹാജി എന്നിവര്‍ സംബന്ധിച്ചു.
- SIDHEEQUE FAIZEE AMMINIKKAD