മുവാറ്റുപുഴ
: ഖുര്‍ആന്‍
ആത്മനിര്‍വൃതിയുടെ സാഫല്യം
എന്ന പ്രമേയവുമായി മുവാറ്റുപുഴ
മേഖലാ റമദാന്‍ കാമ്പയിന്‍
ജില്ലാ ജനറല്‍ സെക്രട്ടറി
ഫൈസല്‍ കങ്ങരപ്പടി ഉദ്ഘാടനം
ചെയ്തു. മുവാറ്റുപുഴ
റസ്റ്റ് ഹൌസില്‍ കൂടിയ
യോഗത്തില്‍ മേഖലാ പ്രസിഡന്‍റ്
ജുനൈദ് ബാഖവി അദ്ധ്യക്ഷത
വഹിച്ചു. ടി.കെ.എം.
ബാവ മുസ്‍ലിയാര്‍
, പി.പി.
ഉസ്താദ് അനുസ്മരണ
പ്രഭാഷണം ബഹു. അബ്ദുല്‍
കരീം സാഹിബ് നിര്‍വ്വഹിച്ചു.
സംഘടനാ
പ്രവര്‍ത്തനം രീതികളും
സാധ്യതകളും എന്ന വിഷയത്തെ
ആസ്പദമാക്കി ജില്ലാ സെക്രട്ടറി
മുഹമ്മദ് ഹസീം എ.പി.
വിഷയാവതരണം
നടത്തി. യോഗത്തില്‍
ജില്ലാ ട്രഷറര്‍ അലി പായിപ്ര,
റഫി രണ്ടാര്‍കര,
റഹീം ദാരിമി
തുടങ്ങിയവര്‍ സംസാരിച്ചു.
- Mohammed Haseem / SKSSF ERNAKULAM