കണ്ണൂര്‍ ജില്ലാ SKSSF ഖു൪ആ൯മെസ്സേജ് പ്രേഗ്രാമിന് തുടക്കമായി

കണ്ണൂര്‍ : SKSSF കണ്ണു൪ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ റംസാ൯ കാമ്പയി൯റെ ഭാഗമായി നടക്കുന്ന ഖു൪ആ൯ മെസ്സേജ് പ്രേഗ്രാമിന് തുടക്കമായി. മാണിയൂ൪ അഹ്‍മദ് മൌലവി തയ്യാറാക്കിയ ഖു൪ആ൯ പഠനസഹായി അടിസ്ഥാനമാക്കി പത്ത് ഘട്ടങ്ങളടങ്ങിയ പഠന പദ്ധതിയാണ് ഖു൪ആ൯മെസ്സേജ് പ്രേഗ്രാം. ജില്ലയില്‍ ഇരുന്നൂറോളം കേന്ദ്രങ്ങളിലാണ് ക്ലാസ് നടക്കുന്നത്. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം തളിപ്പറമ്പ് ആസാദ്നഗറില്‍ ജില്ലാ സെക്രട്ടറി അബ്ദുല്ലത്തീഫ് മാസ്ററ൪ പന്നിയൂ൪ നി൪വഹിച്ചു. സി.എച്ച്. മുത്തലിബ് ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി. ഹസ൯ ദാരിമി ക്ലാസെടുത്തു. മുഹമ്മദ് മാസ്ററ൪ , വഹീദ് ദാരിമി, സഫ്വാ൯ , മ൯സൂ൪ സംസാരിച്ചു. ഉവൈസ് ഹുദവി സ്വാഗതവും ഉസ്മാ൯ സയ്യിദ് നഗ൪ നന്ദിയും പറഞ്ഞു.
- Latheef Panniyoor