ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സംഘടിപ്പിക്കുന്ന പ്രാര്‍ത്ഥനാ സംഗമവും ഇമാദ് ഡേ ആചരണവും 21 ഞായറാഴ്ച

ചട്ടഞ്ചാല്‍ : മലബാര്‍ ഇസ്ലാമിക് കോംപ്‌ളക്‌സ് ദാറുല്‍ ഇര്‍ശാദ് അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഇസ്ലാമിക് മൂവ്‌മെന്റ് ഫോര്‍ അലുംനി ഓഫ് ദാറുല്‍ ഇര്‍ശാദിന്‌റെ (ഇമാദ്) ആഭിമുഖ്യത്തില്‍ ചെമ്പരിക്ക സി എം ഉസ്താദ് മഖാമില്‍ പ്രാര്‍ത്ഥനാ സംഗമവും ഇമാദ് ഡേ ആചരണവും ഞായറാഴ്ച. ഇമാദ് ഡേയുടെ ഭാഗമായി ബാവ മുസ്‌ലിയാര്‍ അനുസ്മണവും ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്‌സിറ്റി സെക്കണ്ടറി, ഡിഗ്രി പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അനുമോദിക്കലും പുതിയ ഇര്‍ശാദികളെ ആദരിക്കല്‍ ചടങ്ങും നടത്തപ്പെടും. യോഗത്തില്‍ സയ്യിദ് ബുര്‍ഹാന്‍ ഇര്‍ശാദി ഹുദവി മാസ്തിക്കുണ്ട് അധ്യക്ഷത വഹിച്ചു. മന്‍സൂര്‍ ഇര്‍ശാദി ഹുദവി കളനാട് ഉല്‍ഘാടനം ചെയ്തു. ഹനീഫ് ദേലംപാടി ഇര്‍ശാദി ഹുദവി, ബദ്‌റുദ്ദീന്‍ ഇര്‍ശാദി ഹുദവി തൊട്ടി, ജാബിര്‍ ഇര്‍ശാദി ഹുദവി ചാനടുക്കം, ശുഐബ് ഇര്‍ശാദി ഹുദവി ബല്ലാക്കടപ്പുറം, അസ്മതുല്ലാഹ് ഇര്‍ശാദി ഹുദവി കടബ, ശൗഖുല്ലാഹ് ഇര്‍ശാദി ഹുദവി, മന്‍സൂര്‍ ഇര്‍ശാദി ഹുദവി പള്ളത്തടുക്ക, ഇര്‍ശാദ് ഇര്‍ശാദി ഹുദവി ബെദിര, ഖലീല്‍ ഇര്‍ശാദി ഹുദവി കൊമ്പോട്, ഇര്‍ശാദ് ഇര്‍ശാദി ഹുദവി കുണിയ എന്നിവര്‍ പ്രസംഗിച്ചു.
- mic ksd