സമസ്ത പൊതുപരീക്ഷ; റാങ്ക് ജേതാവിനെ കാളികാവ് മേഖലാ SKSSF ആദരിച്ചു

കാളികാവ് : സമസ്ത പൊതുപരീക്ഷയില്‍ 10-ാം തരത്തില്‍ രണ്ടാം റാങ്ക് നേടിയ റിന്‍സിയ വി.പി. യെ കാളികാവ് മേഖലാ SKSSF ആദരിച്ചു. പ്രസിഡന്‍റ് മഹമ്മദലി ഫൈസി അവാര്‍ഡ് ദാനം നിര്‍വ്വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ മാളിയക്കല്‍, റിഷാദ് മേലേകാളികാവ്, ബദ്റുദ്ദുജ ഹുദവി, ജലീഷ് ചാഴിയോട്, നവാഫ് ചെങ്കോട്, സല്‍മാന്‍ ഉദരം പൊയില്‍ എന്നിവര്‍ സംസാരിച്ചു.
- Saleem Ck