ഖുര്‍ആന്‍ മനസ്സിനെ നവീകരിക്കും : ഹൈദരലി ശിഹാബ് തങ്ങള്‍

SKSSF റമളാന്‍ കാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം ചാലിയത്ത് പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
കോഴിക്കോട് : ഖുര്‍ആന്‍ മനുഷ്യ മനസ്സിനെ നവീകരിക്കുന്ന ഗ്രന്ഥമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണ്ണമായ റമദാനില്‍ മനസ്സിനെ ശുദ്ധീകരിക്കാന്‍ വിശ്വാസികള്‍ മുന്നോട്ട് വരണം. ഖുര്‍ആന്‍ ആത്മനിര്‍വൃതിയുടെ സാഫല്യം എന്ന പ്രമേയവുമായി വിശുദ്ധ റമദാനില്‍ SKSSF നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം ചാലിയത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എം. വീരാന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സത്താര്‍ പന്തലൂര്‍, മുസ്തഫ അഷ്‌റഫി കക്കുപടി, റഷീദ് ഫൈസി വെള്ളായിക്കോട്, സയ്യിദ് ആരിഫ് തങ്ങള്‍ പ്രസംഗിച്ചു. ജന.സെക്രട്ടറി ഓണംപിള്ളി മുഹമ്മദ് ഫൈസി സ്വാഗതവും കണ്‍വീനര്‍ ശിഹാബുദ്ദീന്‍ ദാരിമി കരിപ്പൂര്‍ നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE