റമദാനിലെ ദിനരാത്രങ്ങള്‍ ആരാധനകള്‍ കൊണ്ട് ധന്യമാക്കുക : സുഹൈല്‍ ഹുദവി

സുഹൈല്‍ ഹുദവി പ്രസംഗിക്കുന്നു
ദമ്മാം : വിശുദ്ധ റമദാനിലെ ദിന രാത്രങ്ങള്‍ ആരാധനകള്‍ കൊണ്ടും ദൈവ സ്മരണകള്‍ കൊണ്ടൂം ധന്യമാക്കി പരമാവധി പുണ്യം നേടാന്‍ വിശ്വാസി സമൂഹം തയ്യാറാവണമെന്ന് പ്രമുഖ യുവപണ്ഡിതന്‍ സുഹൈല്‍ ഹുദവി പറഞ്ഞു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി നടത്തി വരുന്ന 'തണലേകാന്‍ പുണ്യ റമദാന്‍ ' എന്ന കാമ്പയിനിന്റെ ഭാഗമായി എസ്.കെ..സി. ദമ്മാം കമ്മിറ്റി സംഘടിപ്പിച്ച പഠന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹംകാരുണ്യങ്ങളുടെയും പുണ്യങ്ങളുടെയും വസന്തോല്‍സവമായ വിശുദ്ധ റമദാനില്‍ പാപമോചനത്തിലൂടെയും പാശ്ചാത്താപത്തിലൂടെയും അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുന്നവരണാണ് യഥാര്‍ത്ഥഭാഗ്യവാന്മാരെന്നും സല്‍ക്കര്‍മ്മങ്ങളിലൂടെ നാഥനിലേക്ക് അടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കണക്കില്ലാത അവന്‍ പൊറുത്തു കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേരള ഇസ്‍ലാമിക് സെന്റര്‍ വൈസ് പ്രസിഡണ്ട് അഷ്റഫ് ബാഖവി താഴേക്കോട് അദ്ധ്യക്ഷത വഹിച്ചു. ഷാജഹാന്‍ ദാരിമി, മുസ്തഫ റഹ്മാനി, ശരീഫ് റഹ്മാനി, റഷീദ് ദാരിമി, ഹമീദ് വടകര എന്നിവര്‍ പ്രസംഗിച്ചു. അബ്ദുറഹ്‍മാന്‍ മലയമ്മ സ്വാഗതവും മാഹിന്‍ വിഴിഞ്ഞം നന്ദിയും പറഞ്ഞു.
- abdurahman.T.M