സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും മിഅ്റാജ് പ്രഭാഷണവും

കുവൈത്ത് : കുവൈത്ത് കേരള സുന്നി മുസ്‍ലിം കൌണ്‍സില്‍ കേന്ദ്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സയ്യിദ് ശിഹാബ് തങ്ങള്‍ അനുസ്മരണവും മിഅ്റാജ് ദിന പ്രഭാഷണവും സംഘടിപ്പിക്കുന്നു. 8-7-2010 വ്യാഴാഴ്ച മഗ്‍രിബ് നിസ്കാരാനന്തരം ശര്‍ക്ക് ദാറുസ്സുന്നയില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ഉസ്താദ് മുഹമ്മദ് മുസ്‍ലിയാര്‍ വളാഞ്ചേരി മിഅ്റാജ് അനുസ്മരണ പ്രഭാഷണവും സ്വാലിഹ് ഫൈസി ശിഹാബ് തങ്ങള്‍ അനുസ്‍മരണ പ്രഭാഷണവും നടത്തും. സയ്യിദ് നിസാര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, സയ്യിദ് നാസര്‍ അല്‍ മശ്ഹൂര്‍ തങ്ങള്‍, യ്യിദ് ഗാലിബ് അല്‍ മശ്ഹൂര്‍ തങ്ങള്‍, ശൈഖ് അബ്ദുസ്സലാം മുസ്‍ലിയാര്‍,ശംസുദ്ദീന്‍ മുസ്‍ലിയാര്‍, പി.കെ.കുട്ടി ഫൈസി, ഹംസ ബാഖവി, നസീര്‍ ഖാന്‍,ഇസ്‍മാഈല്‍ ഹുദവി, മരക്കാര്‍ കുട്ടി ഹാജി തുടങ്ങിയ നേതാക്കള്‍ സംബന്ധിക്കും.