കുന്പള : ഇമാം ശാഫി ഇസ്‍ലാമിക് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇമാം ശാഫി അനുസ്‍മരണവും ഖത്മുല്‍ ഖുര്‍ആനും അവാര്‍ഡ് ദാനവും ജൂലൈ ഏഴിന് രാവിലെ ബദ്‍രിയ്യ നഗറിലെ തളങ്കര ഇബ്റാഹീം ഖലീല്‍ നഗറില്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡന്‍റ് ഖാസി ടി.കെ.എം. ബാവ മുസ്‍ലിയാര്‍ അധ്യക്ഷത വഹിക്കും. രാവിലെ ചെയര്‍മാന്‍ കോഹിനൂര്‍ മൂസ ഹാജി പതാക ഉയര്‍ത്തും. സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുന്പോല്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടര്‍ റഹ്‍മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. അക്കാദമി ട്രഷറര്‍ കെ. മുഹമ്മദ് അറബി ഹാജി അവര്‍ഡ് ദാനം നടത്തും. 12.30ന് ആത്മീയ സംഗമത്തില്‍ സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ ഉദ്ബോധനം നടത്തും. സയ്യിദ് എം.എസ്. തങ്ങള്‍ മദനി നേതൃത്വം നല്‍കും.