മതമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുക : മണിമൂളി അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ദമ്മാം : ഇസ്‍ലാമിന്‍റെ മതാനുഷ്ഠാന കര്‍മ്മങ്ങള്‍ അനുഷ്ടിച്ചുകൊണ്ട് മതമൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കണമെന്നും സമാഗതമായ പുണ്യമാസങ്ങളില്‍ തഖ്‍വയിലധിഷ്ഠിതമായ ജീവിതം നയിക്കാന്‍ മുസ്‍ലിം സമൂഹം പ്രതിജ്ഞാബദ്ധരാവണമെന്നും പ്രമുഖ വാഗ്മി മണിമൂളി അബ്ദുറഹ്‍മാന്‍ മുസ്‍ലിയാര്‍ പ്രസ്താവിച്ചു. സുന്നി യുവജന സംഘം ദമ്മാം സെന്‍ട്രല് കമ്മിറ്റി നടത്തിവരുന്ന ത്രൈമാസ കാന്പയിന്‍റെ ഭാഗമായി നടന്ന മതപ്രഭാഷണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുജീബ് ഫൈസി കക്കുപ്പടി ഉദ്ഘാടനം ചെയ്തു. കബീര്‍ ഫൈസി പുവ്വത്താണി അധ്യക്ഷത വഹിച്ചു. സുലൈമാന്‍ ഫൈസി വാളാട്, സിദ്ധീഖ് അസ്ഹരി കാസര്‍ക്കോട് എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ ഹാജി ആനമങ്ങാട്, സൈതലവി ഹാജി താനൂര്‍, സി.എച്ച്. മുഹമ്മദ് ദാരിമി മുഗു എന്നിവര്‍ സദസ്സ് നിയന്ത്രിച്ചു. ഖാസിം ദാരിമി കാസര്‍ക്കോട് സ്വാഗതവും അഹ്‍മദ് കുട്ടി തേഞ്ഞിപ്പലം നന്ദിയും പറഞ്ഞു.