സമസ്ത: നാല് മദ്‌റസകള്‍ക്ക് കൂടി അംഗീകാരം നല്‍കി

ഇതോടെ  സമസ്ത മദ്‌റസകളുടെ എണ്ണം 9383 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹക സമിതി യോഗം കോഴിക്കോട് സമസ്ത കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. പ്രസിഡണ്ട് പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു.
കൊടിബൈല്‍ തഹാനി ഹനഫി മദ്‌റസ (കാസര്‍ഗോഡ്), തിരുണ്ടിക്കല്‍ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ (പാലക്കാട്), കലൂര്‍ മമ്പഉല്‍ ഉലൂം മദ്‌റസ (തൃശൂര്‍), കണ്ടന്തറ ആശാരികുളം നൂറുല്‍ഹുദാ മദ്‌റസ (എറണാകുളം) എന്നീ മൂന്ന് മദ്‌റസകള്‍ക്ക് സമസ്ത അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9383 ആയി.
2014 ഏപ്രില്‍ 26 മുതല്‍ മെയ് 5 കൂടിയ ദിവസങ്ങള്‍ മദ്‌റസകള്‍ക്ക് മധ്യവേനല്‍ അവധി നല്‍കാന്‍ തീരുമാനിച്ചു. പ്രൊ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ഡോ. എന്‍.എ.എം.അബ്ദുല്‍ഖാദിര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, ടി.കെ. പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, ഹാജി.കെ.മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം. അബ്ദുല്ല മാസ്റ്റര്‍, കെ.ടി.ഹംസ മുസ്‌ലിയാര്‍, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ. ഉമ്മര്‍ ഫൈസി മുക്കം, ഇ. മൊയ്തീന്‍ ഫൈസി പുത്തനഴി, എ.വി.അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍ സംസാരിച്ചു. പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.