Friday, March 28, 2014

വിയജത്തിന്റെ അനിവാര്യതയാണ് ആത്മവിശ്വാസം ഡോ: യഹ്‌യാഖാന്‍

റിയാദ് : ടെക്‌നോളജിയുമായി പിറന്നു വീഴുന്ന പുതിയ തലമുറയെ ആത്മവിശ്വാസം നല്‍കി കരുത്തരാക്കാനും സ്വന്തം കഴിവുകള്‍ തിരിച്ചറിഞ്ഞ് പറന്നുയരാനും പര്യപ്തരാ ക്കണമെന്നും മോബൈലിന്റെയും ഇന്റര്‍നെ റ്റിന്റെയും ഉപയോഗം വഴിതെ റ്റുന്നില്ലന്ന് ഉറപ്പ് വരുത്താന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും പ്രശസ്ഥത കൗണ്‍സിലറും കാര്‍പ്പ് എടുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. യഹ്‌യാഖാന്‍ കോഴിക്കോട് പറഞ്ഞു. എസ് കെ ഐ സി റിയാദ് സംഘടിപ്പിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് എടുക്കുകയായിരുന്നു അദ്ധേഹം. 
ജീവിത വിജയങ്ങള്‍ കീഴടക്കാന്‍ അക്കാദമിക്ക് യോഗ്യതയെപ്പോലെ തന്നെ പ്രാധാന്യം അര്‍ഹിക്കുന്നതാണ് അത്മവിശ്വാസംഎന്നും ഈ രംഗത്ത് ഉള്ള അപര്യാപ്തതയാണ് പല രംഗത്തും മലയാളികള്‍ തഴയപ്പെടുവാന്‍ ഉള്ള കാരണം എന്നും അദ്ദേഹം തുടര്‍ന്നു. സമൂഹത്തെ തിരിച്ചറിയാതെ പുതുതലമുറ വളരുകയാണെങ്കില്‍ അത് പരാജയത്തിലേക്കുള്ള വഴി തുറക്കപ്പെടുമെന്നും ഡോക്ടര്‍ സൂചിപ്പിച്ചു.
ഒരു ശതമാനം കുട്ടികള്‍ സമൂഹത്തില്‍ മന്ദബുദ്ധികളായിയാണ് ജനക്കുന്നത്. പക്ഷെ കഴിച്ചുള്ള കുട്ടികളുടെ കഴിവുകള്‍ അവര്‍ക്കോ രക്ഷിതാക്കള്‍ക്കോ തിരിച്ചറിയാതെ പോവുന്നത് കൊണ്ട് യധാര്‍ത്ഥ നേട്ടങ്ങളിലെത്താന്‍ കഴിയുന്നില്ല. കുടുംബവും അവരുടെ കഴിവുകള്‍ തിരിച്ചറിയാതെ വളരുന്നത് കൊണ്ട് അവരൂടെ ജീവിത ലക്ഷ്യങ്ങള്‍ വിജയത്തിലെത്തിക്കാന്‍ കഴിയാതെ പോവുകയാണെന്നും അദ്ധേഹം സൂചിപ്പിച്ചു.
എസ് കെ ഐ സി നാഷണല്‍ പ്രസിഡണ്ട് അബൂബക്കര്‍ ഫൈസി ചെങ്ങമനാട് അദ്യക്ഷത വഹിച്ചു. അലവിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും അബ്ദുറസാഖ് വളക്കൈ നന്ദിയും പറഞ്ഞു.

No comments:

Post a Comment