Showing posts with label Thangal. Show all posts
Showing posts with label Thangal. Show all posts

പാണക്കാട് തങ്ങന്മാരുടെ ഫോട്ടോയും പേരും ദുരുപയോഗം ചെയ്ത് സുഡാപ്പികളുടെ തിരഞ്ഞെടുപ്പ് പ്രചാരണം

വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ ഫോട്ടോയും പാണക്കാട് ഹാമിദലി തങ്ങളുടെ പേരും ദുരുപയോഗം ചെയ്ത് എസ്.ഡി.പി.ഐ നോട്ടീസ് പുറത്തിറക്കി.
യഥാര്‍ഥ സമാധാനം ഒരു സ്വപ്നമാകാതിരിക്കാന്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളെ വിജയപ്പിക്കുക എന്ന തലക്കെട്ടിലാണ് നോട്ടീസ് പ്രസിദ്ധീകരിച്ചത്. നാദാപുരം ഡിവിഷന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ പേരില്‍ അച്ചടിച്ചു വിതരണം ചെയ്യുന്ന നോട്ടീസിലാണ് ഈ വ്യാജ പ്രചാരണം. പാണക്കാട് ഹാമിദലി ശിഹാബ് തങ്ങള്‍ എന്ന പേരില്‍ അബ്ബാസലി തങ്ങളുടെ ഫോട്ടോയാണ് നല്‍കിയിരിക്കുന്നത്. ഇത്തരം വിലകുറഞ്ഞ വ്യാജ പ്രചാരണങ്ങളില്‍ ആരും വഞ്ചിതരാകരുതെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പത്രക്കുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. 

പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ബലിപെരുന്നാൾ സന്ദേശം

നന്മ നിറഞ്ഞ സമൂഹ സൃഷ്ടിക്ക് ത്യാഗസന്നദ്ധത അനിവാര്യം
മലപ്പുറം: ത്യാഗസന്നദ്ധതയുള്ള ജനതക്ക് മാത്രമേ നന്മ നിറഞ്ഞ ഭാവി സമൂഹത്തെ സൃഷ്ടിക്കാന്‍ കഴിയുകയുള്ളൂ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദുല്‍ അസ്ഹാ സന്ദേശത്തില്‍ പറഞ്ഞു. ഏതു കാലത്തും സമൂഹത്തിലും ജന്മനാടിന്റെയും വിശ്വാസപ്രമാണത്തിന്റെയും വ്യക്തിത്വം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അനീതികളോട് പൊരുത്തപ്പെടാതെ, സമൂഹത്തിലെ ജീര്‍ണതകള്‍ക്കും തിന്മകള്‍ക്കുമെതിരായ നിരന്തര പോരാട്ടത്തിലേര്‍പ്പെടാന്‍ ഈ സുദിനം പ്രചോദനമാവണം. മനുഷ്യന് ഏറ്റവും പ്രിയപ്പെട്ടതു തന്നെ ആദര്‍ശപാതയില്‍ ത്യജിക്കാനുള്ള സന്നദ്ധതയാണ് ബലിപെരുന്നാള്‍.
ആഡംബര ജീവിതത്തിനും വിവാഹ ധൂര്‍ത്തിനും ലഹരിക്കുമെതിരായി സമൂഹത്തില്‍ ഉളവായ ജാഗ്രതക്ക് പിന്‍ബലമേകാന്‍ ഈ ദിനത്തില്‍ പ്രതിജ്ഞ ചെയ്യണം. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സാമൂഹിക ബാധ്യത നിറവേറ്റണം. ശാന്തിയും സമാധാനവും നിലനിര്‍ത്തണം. മനുഷ്യര്‍ തമ്മില്‍ നന്മയില്‍ ഊന്നിയ സഹവര്‍ത്തിത്വം സാധ്യമാകണം. മാനവികതയുടെ പ്രചാരകരാവാന്‍ ഓരോ വ്യക്തിയും മുന്നോട്ടു വരണം. ദാരിദ്ര്യവും നിരക്ഷരതയും അകറ്റാനുള്ള തീവ്രശ്രമങ്ങളില്‍ ഏര്‍പ്പെടണം. പ്രലോഭനങ്ങള്‍ക്കും പ്രകോപനങ്ങള്‍ക്കും വശംവദരാകാതെ, വര്‍ഗീയ-തീവ്രവാദ ചിന്തകള്‍ക്കെതിരെ കരുതിയിരിക്കുന്ന ഉത്തമ വിശ്വാസിയാകാന്‍ സാധിക്കണം.
ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് ദൈവപ്രീതിക്കായി സമര്‍പ്പിച്ച ഇബ്രാഹിം (അ)ന്റെ

രാഷ്ട്ര പുനര്‍നിര്‍മാണത്തിന് മുസ്‌ലിംകള്‍ സജ്ജരായിരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍

തൃശൂര്‍: രാഷ്ട്ര പുനര്‍നിര്‍മ്മാണത്തിന് മുസ്‌ലിംകള്‍ സജ്ജരായിരിക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 'നീതി ബോധത്തിന്‍റെ നിതാന്ത ജാഗ്രത' യെന്ന മുദ്രാവാക്യവുമായി 2015 ഫെബ്രുവരിയില്‍ തൃശൂരില്‍ നടക്കാനിരിക്കുന്ന എസ്‌കെഎസ്എസ്എഫ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ 'ഗ്രാന്‍ഡ് ഫിനാലെ'യുടെ സ്വാഗത സംഘം രൂപീകരണത്തിന്റെ ഉദ്ഘാടനം തൃശൂരില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹിക ജീര്‍ണ്ണതക്കെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്നും സാംസ്‌ക്കാരിക വിശുദ്ധി നില നിര്‍ത്തേണ്ടത് വിശ്വാസി സമൂഹത്തിന്‍റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു.തീവ്രവാദത്തിനും വര്‍ഗീയതക്കുമെതിരെ എന്നും മുന്നില്‍ നിന്ന പ്രസ്ഥാനമാണ് സമസ്ത.ഇസ്‌ലാം ഇന്ത്യയിലേക്ക് കടന്ന് വന്ന കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ ചരിത്രപ്രാധാന്യവും സാംസ്‌ക്കാരിക സമ്പന്നവുമായ തൃശൂരാണ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്കായി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എസ്‌കെഎസ്എസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
സേവന രംഗത്തും വിദ്യാഭ്യാസ-സാംസ്‌ക്കാരിക രംഗത്തും നിസ്തുലമായ സംഭാവന കേരളത്തിന് നല്‍കിയ പ്രസ്ഥാനമെന്ന നിലയില്‍ എസ്‌കെഎസ്എസ്എഫ് എല്ലാവരാലും അംഗീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ ചെറുവാളൂര്‍ ഹൈദ്രോസ് മുസ്ല്യാര്‍ അദ്ധ്യത വഹിച്ചു, സംസ്ഥാന വര്‍ക്കിംഗ് സെക്രട്ടറി സത്താര്‍ പന്തല്ലൂര്‍ സമ്മേളന പ്രമേയ അവതരണം നടത്തി.(സുപ്രഭാതം)

ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുക: തങ്ങള്‍

മലപ്പുറം: മാനവരാശിയുടെ ഐക്യത്തിനും സമാധാനത്തിനും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഓരോ വിശ്വാസിയും പ്രതിജ്ഞ പുതുക്കേണ്ട പുണ്യദിനമാണ് ഈദുല്‍ ഫിത്വര്‍ എന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഈദ് സന്ദേശത്തില്‍ പറഞ്ഞു.റമസാന്‍ വ്രതാനുഷ്ഠാനം മനുഷ്യന് നല്‍കിയ ജീവിത പാഠങ്ങളെ ആയുസ്സുടനീളം കാത്ത് സൂക്ഷിക്കാന്‍ കഴിയണം.
അചഞ്ചലമായ ദൈവവിശ്വാസത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും മാതൃകയായി വ്യക്തിയെ പരിവര്‍ത്തിപ്പിച്ച പുണ്യവ്രതത്തിന്റെ സമാപനം കുറിക്കുന്ന ആഘോഷമാണ് ഈദുല്‍ഫിത്വര്‍. നന്മയുടെ നിലാവ് തെളിയുന്ന സുദിനം.
മത, ജാതി, പ്രാദേശികമായ എല്ലാ വിഭാഗീയതകളും വൈരവും വെടിഞ്ഞ് മനുഷ്യന്‍ ഒന്നാണ് എന്ന സാഹോദര്യ സന്ദേശത്തിന്റെ പ്രചാരകരാവാന്‍ തങ്ങള്‍ ആഹ്വാനം ചെയ്തു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ മുന്‍കൈ എടുക്കണം. ദരിദ്രര്‍ക്കും രോഗികള്‍ക്കും ആശ്രയമാവണം. വ്യക്തിയുടെയും സമൂഹത്തിന്റെയും ദേശത്തിന്റെയും സ്വാതന്ത്ര്യവും പരമാധികാരവും പരിപാലിക്കേണ്ടത് ആധുനിക ജനതയുടെ കടമയാണ്. അധികാര മേല്‍ക്കോയ്മക്കായി മനുഷ്യരെ കൊന്നു തള്ളുന്ന പ്രാകൃത ഗോത്ര സംസ്‌കാരത്തിന്റെ ഭയാനകമായ ഇരുട്ടിലേക്കാണ് പുതിയ കാലം പോകുന്നത്.
ഫലസ്തീനില്‍ നടക്കുന്ന നരമേധങ്ങള്‍ മനുഷ്യനെക്കുറിച്ചുള്ള എല്ലാ സങ്കല്‍പങ്ങളും തകര്‍ക്കുന്നവയാണ്.

പള്ളി പരിപാലനത്തിന് പ്രാധാന്യം നല്‍കണം- ഹൈദരലി തങ്ങള്‍

തിരൂരങ്ങാടി: പള്ളികള്‍ പണിതുയര്‍ത്തുന്നതോടൊപ്പം അതിന്റെ പവിത്രത പാലിച്ച് പരിപാലിക്കുന്നതും പുണ്യകരമാണെന്ന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ചെറുമുക്ക് വെസ്റ്റില്‍ പുതുക്കിപ്പണിത മുഹ്‌യദ്ദീന്‍ മസ്ജിദ് ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങള്‍.
പള്ളികളോടുള്ള ബന്ധം സുദൃഢമാക്കണം. മഹ്ശറയില്‍ പ്രത്യേകം തണല്‍ നല്‍കപ്പെടുന്ന വിഭാഗത്തിലാണ് പള്ളികളുമായി സുദൃഢ ബന്ധമുള്ളവരെന്ന് പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുലിലേക്കുള്ള അഭയകേന്ദ്രമാണ് മസ്ജിദുകളെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സമസ്ത പ്രസിഡന്റ് ആനക്കര സി കോയക്കുട്ടി മുസ്‌ലിയാര്‍ പ്രാര്‍ത്ഥ നടത്തി. കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി, കെ.കെ അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി, മന്‍സൂര്‍ ദാരിമി, യു ശാഫി ഹാജി, ജഅ്ഫര്‍ ഹുദവി ഇന്ത്യനൂര്‍, പി.സി മുഹമ്മദ് ഹാജി, എന്‍.പി ആലി ഹാജി.കെ കുഞ്ഞിമരക്കാര്‍, ഇ ഹംസ, പത്തൂര്‍ കുഞ്ഞോന്‍ ഹാജി, വി.പി അക്ബര്‍, പി അബൂബക്കര്‍ ഹാജി, എ.കെ അബ്ദുറഹിമാന്‍ ഹാജി, വി.പി മുഹമ്മദ് കോയ, വി.പി സൈതലവി, വി.പി സിദ്ദീഖ്, പച്ചായി അലവി ഹാജി പ്രസംഗിച്ചു.

നിലന്പൂര്‍ മര്‍കസ് ശിഹാബ് തങ്ങള്‍ അനുസ്മരണം

നിലന്പൂര്‍: സമസ്ത നിലന്പൂര്‍ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അഞ്ചാം അനുസ്മരണസമ്മേളനവും നിലന്പൂരിലെ 150 മഹല്ലുകളുടെ നേതൃസംഗമവും നിലന്പൂര്‍ മര്‍കസില്‍ നടന്നു. പി.വി. അബ്ദുള്‍ വഹാബ് ഉദ്ഘാടനംചെയ്തു. ഒ. കുട്ടി മുസ്ലിയാര്‍ അന്പലക്കടവ് അധ്യക്ഷതവഹിച്ചു. സി.പി. െസയ്തലവി അനുസ്മരണപ്രഭാഷണം നടത്തി. ഹാജി കെ. മമ്മദ്, വാേക്കാട് മൊയ്തീന്‍ കുട്ടി, പി.എ. ജലീല്‍ പുല്ലങ്കോട്, അബ്ദുള്‍ ഹമീദ് അന്പലക്കടവ്, ടി.പി. അബ്ദുള്ള മുസ്ലിയാര്‍, കെ.ടി. കുഞ്ഞിമോന്‍ ഹാജി വാണിയന്പലം, എ.പി. ബാപ്പുഹാജി കാളികാവ്, കെ.ടി. കുഞ്ഞാന്‍ എന്നിവര്‍ പ്രസംഗിച്ചു. 

മാസപ്പിറവി കണ്ടു; കേരളത്തിലും നാളെ മുതല്‍ റമസാന്‍ ആരംഭിക്കും

കോഴിക്കോട്: പൊന്നാനിയിലും പരപ്പനങ്ങാടി യിലും മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് നാളെ(ഞായര്‍)മുതല്‍ റമസാന്‍ വ്രതം ആരംഭിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി സൈനുൽ ഉലമ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍, കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കാഞ്ഞങ്ങാട്‌ ഖാസി സയ്യിദ്‌ മുഹമ്മദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, കാസര്‍ഗോഡ്‌ ഖാസി പ്രൊഫ.ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ അറിയിച്ചതായി ഇസ്ലാമിക്‌ സെന്റര്‍ ഓഫീസ്‌ അറിയിച്ചു. കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനാല്‍ ഗള്‍ഫ്‌ നാടുകളിലും ഇന്ന്‌ ശഅ²്‌ബാന്‍ 30 പൂര്‍ത്തിയാക്കി നാളെ(ഞായര്‍) മുതല്‍ റമളാന്‍ ആരംഭിക്കും.

കാന്തപുരം(ചോയിമഠം) മസ്ജിദ്‌ നാളെ മുനവ്വറലി ശിഹാബ്‌ തങ്ങൾ ഉദ്ഘാടനം ചെയ്യും

കാന്തപുരം: പുതുതായി നിര്മ്മിച്ച കാന്തപുരം ചോയിമഠം മസ്ജിദിന്റെ ഉദ്ഘാടനം  നാളെ(വെള്ളിയാഴ്ച) നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
നാളെ മഗ്രിബ്‌ നിസ്കാരത്തിനു നേതൃത്വം നൽകി ബഹു. പാണക്കാട്‌ സയ്യിദ്‌ മുനവ്വറലി ശിഹാബ്‌ തങ്ങളാണ് ഉദ്ഘാടനം  ചെയ്യുന്നത്.  ചടങ്ങിൽ അൻ വർ മുഹ്‌ യുദ്ദീൻ ഹുദവി മുഖ്യ പ്രഭാഷണം നടത്തും.
പരിപാടിയുടെ നടത്തിപ്പിന്നായി നജീബ്‌ കാന്തപുരം ചെയർമ്മാനും കെ.കെ.മുനീർ മാസ്റ്റർ കൺ വീനറുമായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. ഇതു സംബന്ധിയായ യോഗത്തിൽ നജീബ്‌ കാന്തപുരം അദ്ധ്യക്‌ ഷത വഹിച്ചു.കെ.കെ.സി.മുഹമ്മദ്‌ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു. പി.കെ.എ മുഹമ്മദ്‌ , എ.പി.ഫസൽ പ്രസംഗിച്ചു.
 ഉദ്ഘാടനം ചെയ്യും

കുവൈത്ത്‌ ഇസ്‌ലാമിക്‌ കൌണ്‍സില്‍ ശിഹാബ്‌ തങ്ങള്‍ അനുസ്‌മരണവും പ്രാര്‍ത്ഥനാ സമ്മേളനവും 20ന്‌

കുവൈത്ത്‌ സിറ്റി: കുവൈത്ത്‌ കേരള ഇസ്‌ലാമിക്‌ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 20ന്‌ വെള്ളിയാഴ്‌ച വൈകുന്നേരം 7 മണിക്ക്‌ അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ വെച്ച്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍, ടി.കെ.എം.ബാവ മുസ്‌ലിയാര്‍, പി.പി.മുഹമ്മദ്‌ ഫൈസി എന്നീ മഹാരഥന്‍മാരുടെ അനുസ്‌മരണവും പ്രാര്‍ത്ഥനാ സമ്മേളനവും സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
കേരള ഇസ്‌ലാമിക്‌ ക്ലാസ്സ്‌ റൂം ചെയര്‍മാന്‍ സയ്യിദ്‌ പൂക്കോയ തങ്ങള്‍ ബാ അലവി ഉദ്‌ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതനും സൂഫീവര്യനുമായ അത്തിപ്പറ്റ ഉസ്‌താദ്‌ പ്രാര്‍ത്ഥനക്ക്‌ നേതൃത്വം നല്‍കും. സയ്യിദ്‌ നാസര്‍ മശ്‌ഹൂര്‍ തങ്ങള്‍, ശംസുദ്ധീന്‍ ഫൈസി എടയാറ്റൂര്‍, ഹംസ ബാഖവി  തുടങ്ങിയവര്‍ പ്രസംഗിക്കും.-keralaislamiccouncil.kwt@gmail.com

ശിഹാബ് തങ്ങള്‍ വിട പറഞ്ഞിട്ട് ഇന്നേക്ക് അഞ്ചുവര്‍ഷം മലപ്പുറത്ത് ഇന്ന് ആത്മീയ സദസ്സ്

മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് ഇന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്നു. ഹിജ്‌റ വര്‍ഷം 1430 ശഅ്ബാന്‍ ഒമ്പതിന് വിട പറഞ്ഞ തങ്ങളെ അനുസ്മരിച്ച് ഇന്ന് 4 മണിക്ക് മലപ്പുറത്ത് ആത്മീയ സദസ്സ് സംഘടിപ്പിക്കും. മൂന്ന് മണിക്ക് പാണക്കാട് മഖാമില്‍ നടക്കുന്ന കൂട്ട സിയാറത്തിന് കോഴിക്കാട് ഖാസി പാണക്കാട് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മലപ്പുറം ശിഹാബ് തങ്ങള്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. 
പ്രഫ കെ ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മികച്ച മുദരിസിനുള്ള ശിഹാബ് തങ്ങള്‍ സ്മാരക അവാര്‍ഡ് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ സമ്മാനിക്കും. പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി അനുസ്മരണ പ്രഭാഷണം നടത്തും.
മൗലിദ് സദസ്സ്, ഖുര്‍ആന്‍ പാരായണം, കൂട്ട പ്രാര്‍ത്ഥന എന്നിവയോടെ നടക്കുന്ന ആത്മീയ സദസ്സിന് പി കുഞ്ഞാണി മുസ്‌ലിയാര്‍, ടി.പി ഇപ്പ മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, ഹാജി കെ മമ്മദ് ഫൈസി, കെ.എ റഹ്മാന്‍ ഫൈസി, കാളാവ് സൈതലവി മുസ്‌ലിയാര്‍, അലവി ഫൈസി കൊളപ്പറമ്പ് നേതൃത്വം നല്‍കും. മികച്ച മുദരിസിനുള്ള ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹനായ മേല്‍മുറി ആലത്തൂര്‍ പടി മുദരിസ് സി.കെ അബ്ദുറഹ്മാന്‍ ഫൈസിയെ ചടങ്ങില്‍ ആദരിക്കും.

അഖ്‌സ മോട്ടിവേഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

മണ്ണാര്‍ക്കാട് : മണലടി ദര്‍സ് സംഘം അല്‍ അഖ്‌സ സമ്മര്‍ വെക്കേഷന്‍ കാലയളവില്‍ നടത്തപ്പെടുന്ന അഖ്‌സ മോട്ടിവേഷന്‍-14 കോഴ്‌സിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. ഒഴിവുകാലങ്ങളില്‍ ഇത്തരത്തിലുള്ള കോഴ്‌സുകള്‍ വിദ്യാര്‍ത്ഥികളെ ധാര്‍മ്മിക ബോധമുള്ളവരാക്കി മാറ്റുന്നതില്‍ വലിയ പങ്ക് വഹിക്കുമെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 
മണലടി മഹല്ല് ഖാസി ഉസ്താദ് മുസ്തഫ അശ്‌റഫി കക്കുപ്പടിയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട പരിപാടിയില്‍ മഹല്ല് സെക്രട്ടറി സലാം മാസ്റ്റര്‍ മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. മഹല്ല് പ്രസിഡന്റ് ബാപ്പുട്ടി ഹാജി, ട്രഷറര്‍ പഴേരി ശരീഫ് ഹാജി, വട്ടപ്പറമ്പ് മഹല്ല് ഖാസി ഉമര്‍ ഫൈസി, തെങ്കര മഹല്ല് ഖാസി കുഞ്ഞിമുഹമ്മദ് ദാരിമി, ചക്കരത്തൊടി വാപ്പുട്ടി ഹാജി, അപ്പക്കാടന്‍ അലവി ഹാജി, അബു മുസ്‌ലിയാര്‍, പി എം ബി ബശീര്‍, സി എച്ച് കുഞ്ഞാന്‍ ഹാജി, അബൂബക്കര്‍ മാസ്റ്റര്‍, സി എച്ച് മൊയ്ദു ഹാജി, എഞ്ചിനീയര്‍ ഹമീദ് തുടങ്ങിയവര്‍ സംബന്ധിച്ചു. സഈദ് ഹുദവി ചാപ്പനങ്ങാടി സ്വാഗതവും അല്‍-അഖ്‌സ ജനറല്‍ സെക്രട്ടറി മുഹമ്മദ് സ്വാലിഹ് നന്ദിയും പറഞ്ഞു.

സൈനുല്‍ ഉലമക്കുവേണ്ടി പ്രാര്‍ത്ഥിക്കുക: സമസ്‌ത

കോഴിക്കോട്‌: അസുഖബാധിതനായി ചികിത്സയില്‍ കഴിയുന്ന സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജന.സെക്രട്ടറി സൈനുല്‍ഉലമാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാരുടെ രോഗ ശമനത്തിന്‌ വേണ്ടി ഇന്ന്‌ മദ്‌റസകളില്‍ പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ മുഴുവന്‍ മദ്‌റസാ മാനേജ്‌മെന്റ്‌ കമ്മറ്റികളോടും, മുഅല്ലിംകളോടും സമസ്‌ത നേതാക്കള്‍ ആഹ്വാനം ചെയ്‌തു.
ഇതു സംബന്ധിച്ച്‌ സമസ്‌ത ഉപാദ്ധ്യക്ഷന്‍ പാണക്കാട്‌ സയ്യിദ്‌ ഹൈദരലി തങ്ങള്‍, ട്രഷറര്‍ സയ്യിദ്‌ ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രസിഡന്റ്‌ ആനക്കര സി.കോയക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ഒപ്പുവെച്ച പത്രക്കുറിപ്പ്‌ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു.
നേതാക്കളുടെ ആഹ്വാന പ്രകാരം മദ്‌റസകള്‍ക്കു പുറമെ നിരവധി പള്ളികളിലും സംഘടനാ ആസ്ഥാനങ്ങളിലും മത സ്ഥാപനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥനാ മജ്‌ലിസുകള്‍

സ്‌നേഹവും സാഹോദര്യവും നിലനിര്‍ത്തി ഐക്യത്തോടെ മുന്നേറുക : ഹൈദരലി തങ്ങള്‍

മനാമ: തിരുചര്യങ്ങള്‍ മുറുകെ പിടിച്ച്‌ സ്നേഹവും സാഹോദര്യവും സഹാര്‍ദവും നിലനിര്‍ത്തി വിശ്വാസി കളെല്ലാം ഐക്യത്തോടെ മുറേണമെന്നും അത്കാലഘ'ത്തി ന്റെആവ ശ്യമാണെന്നും പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു . ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹറൈനി ലെത്തിയ ഹൈദരലി തങ്ങള്‍ക്ക് മനാമയിലെ സമസ്ത കേരള സുന്നി ജമാഅത്തിന്റെ കേന്ദ്ര ആസ്ഥാനത്ത് നല്‍കിയ സ്വീകരണത്തില്‍ സംബന്ധിച്ച്‌ സംസാരികുകയാ യിരുന്നു അദ്ദേഹം. 
ബഹ്‌റൈന്‍ എം.പിമാരായ ബഹു. അഹ്മദ് അബ്ദുല്‍ വാഹിദ് അല്‍ ഖറാത്ത, ബഹു. ഹസന്‍ ഈദ് ബുഖമ്മാസ് എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ കേരളത്തില്‍ ജാമിഅ: നൂരിയ്യ അറബിക്‌ കോളേജ്‌ സന്ദര്‍ശിച്ച പ്പോള്‍ഉണ്ടായ അനുഭവങ്ങളും പാണക്കാ ട്കുടുംബത്തിന് വിശ്വാസികള്‍

SYS 60-ാം വാര്‍ഷികം: ചെര്‍ക്കള വാദിത്വൈബയിൽ പ്രധാന പന്തല്‍ നിര്‍മ്മാണത്തിന് കാൽ നാട്ടി

പൈതൃകത്തിന്റെ കാവലാളുകളാവുക: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍
കാസര്‍കോട് : ഇസ്‌ലാമിന്റെ ഉല്‍ഭവകാലത്ത് തന്നെ മതത്തിന്റെ തനതായ രൂപം കേരളത്തിലും കാസര്‍കോടിന്റെ മണ്ണിലും എത്തിയിട്ടുണ്ടെന്നും പ്രവാചകരുടെയും അവിടത്തെ സഹാബത്തിന്റെയും പാത പിന്തുടരുന്നവരാണ് യഥാര്‍ത്ഥ മതവിശ്വാസികളെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. 
ഫെബ്രുവരി 14,15,16 തീയതികളിലായി പൈതൃകത്തിന്റെ 15-ാം നൂറ്റാണ്ട് എന്ന പ്രമേയവുമായി ചെര്‍ക്കള വാദിതൈ്വബയില്‍ വെച്ച് നടക്കുന്ന സുന്നി യുവജനസംഘം 60-ാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രധാന പന്തല്‍ നിര്‍മ്മാണ ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന പൊതുയോഗം ഉല്‍ഘാടനം ചെയ്ത്‌കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്റെയും സ്വഹാബത്തിന്റെയും പാത പിന്തുടര്‍ന്നവരാണ് യഥാര്‍ത്ഥ വിശ്വാസികളെന്ന് പ്രവാചകര്‍ നമ്മോട് ഉണര്‍ത്തിയിട്ടുണ്ടെന്നും ആ പൈതൃകം കാത്തുസൂക്ഷിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ ഉലമയുടെ നയങ്ങള്‍ ശരിയായ പൈതൃകത്തിന്റെ പാതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ചടങ്ങില്‍ എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് എം.എ. ഖാസിം മുസ്‌ലിയാര്‍ അദ്ധ്യക്ഷം വഹിച്ചു. അബ്ബാസ് ഫൈസി പുത്തിഗെ സ്വാഗതം പറഞ്ഞു. ചന്തേര പൂക്കോയ തങ്ങള്‍, സയ്യിദ് ഹാദി തങ്ങള്‍ സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ ഖത്തര്‍ ഇബ്രാഹീം ഹാജി കളനാട്, മെട്രോ മുഹമ്മദ് ഹാജി, വൈസ് ചെയര്‍മാന്‍ ടി.കെ.സി. അബ്ദുള്‍ ഖാദര്‍ ഹാജി, സംസ്ഥാന സെക്രട്ടറി അഹമ്മദ് മൗലവി തേര്‍ളായി, മുജീബ് ഫൈസി പൂലോട്, അബ്ദുള്‍ ഖാദര്‍ അല്‍ഖാസിമി ബംബ്രാണ, ഇസ്മാഈല്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, ഇബ്രാഹീം ഫൈസി ജെഡിയാര്‍, പി.എസ്. ഇബ്രാഹീം ഫൈസി, താജുദ്ദീന്‍ ദാരിമി പടന്ന, എന്‍.പി. അബ്ദുള്‍ റഹ്മാന്‍ മാസ്റ്റര്‍, എം.പി. മുഹമ്മദ് ഫൈസി, യു. സഹദ് ഹാജി, ടി.എ. മുഹമ്മദ് കുഞ്ഞി തുരുത്തി, സി.ബി. അബ്ദുല്ല ഹാജി,

ജാമിഅ സമ്മേളനത്തിലെ ബഹ്‌റൈൻ എം.പിമാരുടെ പ്രഭാഷണം ശ്രദ്ധേയമായി

ജാമിഅ നൂരിയ്യ സമ്മേളനത്തില്‍ പങ്കെടുത്ത ബഹ്‌റൈന്‍ 
എം.പിമാര്‍  
പാണക്കാട്‌ സയ്യിദ്‌ ഹൈദരലി ശിഹാബ്‌ 
തങ്ങള്‍ക്ക്‌ 
ബഹ്‌റൈന്റെ 
ഉപഹാരം നല്‍കുന്നു
മനാമ:ബഹ്‌റൈനിലെ പ്രവാസി മലയാളികളെ പ്രകീര്‍ത്തിച്ച്‌ ബഹ്‌റൈന്‍ എം.പി മാര്‍ കേരളത്തില്‍ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി.
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണക്കടുത്ത്‌ പട്ടിക്കാട്‌–ഫൈസാബാദില്‍ കഴിഞ്ഞ ദിവസം സമാപിച്ച ജാമിഅ നൂരിയ്യ അറബിക്‌ കോളേജ്‌ 51–ാം വാര്‍ഷിക 49–ാം സനദ്‌ ദാന സമ്മേളനത്തിലാണ്‌ ബഹ്‌റൈന്‍ എം.പിമാരായ ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌, ബഹു. അഹ്‌ മദ്‌ അബ്‌ദുല്‍ വാഹിദ്‌ അല്‍ ഖറാത്ത എന്നിവരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധേയമായത്‌.
‘ജാമിഅ നൂരിയ്യ’ എന്ന സ്ഥാപനത്തിന്റെ പേര്‌ സൂചിപ്പിക്കും പോലെ തന്നെ പ്രകാശഭൂരിതമായ നിങ്ങളെ ദര്‍ശിക്കാനാണ്‌ ഞങ്ങള്‍ ഇവിടെ എത്തിയത്‌ എന്ന മുഖവുരയോടെയാണ്‌ ബഹു. ഹസന്‍ ഈദ്‌ ബുഖമ്മാസ്‌ എം.പി. തന്റെ പ്രഭാഷണം ആരംഭിച്ചത്‌.
തുടര്‍ന്ന്‌ “നിങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ പ്രവാചക സ്‌നേഹികളല്ലേ?” എന്ന്‌ സദസ്സിനോട്‌ ചോദിച്ച്‌, അവരെ കൊണ്ട്‌ മറുപടി പറയിപ്പിച്ച്‌ സദസ്സിനെ ആവേശ ഭരിതമാക്കി പ്രഭാഷണം തുടര്‍ന്ന അദ്ധേഹം, പ്രവാചക സന്ദേശം ലോകമെങ്ങും എത്തിക്കാന്‍ ഇത്തരം പണ്‌ഢിതരെ (ബിരുദദാരികളെ ചൂണ്ടിക്കാണിച്ച്‌) വാര്‍ത്തെടുക്കേണ്ടത്‌ നമ്മുടെ കടമയാണെന്നും വ്യക്തമാക്കി.

ഹളര്‍മൗത്ത് ഗവേഷകന്‍ ആംഗ്‌സന്‍ങ് ഹോ ചരിത്രവേരുകള്‍ തേടി പാണക്കാട്ട്..


മലപ്പുറം: ഹളര്‍മൗത്തില്‍ നിന്നുള്ള സയ്യിദരെയും ഹള്‌റമികളെയും കുറിച്ച് ഗവേഷണം നടത്തുന്ന ചരിത്രകാരന്‍ വേരുകള്‍ തേടി പാണക്കാട്ടെത്തി. ഡ്യൂക് യൂണിവേഴ്‌സിറ്റിയിലെ ആന്ത്രോപോളജി പ്രഫസറും പ്രശസ്ത ചരിത്രകാരനുമായ ആംഗ്‌സന്‍ങ് ഹോ ആണ് ഇന്നലെ പാണക്കാട് കൊടപ്പനക്കലെത്തിയത്.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ദീര്‍ഘനേരം ചര്‍ച്ച നടത്തി. അദ്ദേഹം രചിച്ച പ്രശസ്തമായ ദി ഗ്രേവ്‌സ് ഓഫ് തരീം എന്ന ഗ്രന്ഥം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ഹളര്‍ മൗത്തിലെ തരീമില്‍ നിന്ന് ഇന്ത്യന്‍ തീരത്തുടനീളമുള്ള സയ്യിദ് വംശാവലിയും സഞ്ചാരവും പഠനഗ്രന്ഥത്തില്‍ വിശദമാക്കുന്നുണ്ട്.
2006-ല്‍ പ്രസിദ്ധീകരിച്ച പുസ്തകം ഈ രംഗത്തെ ആധികാരികമായ ഗവേഷക ഗ്രന്ഥമെന്ന നിലക്ക് ലോകമൊട്ടുക്കും അംഗീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കാലിഫോര്‍ണിയ, ചിക്കാഗോ, സ്റ്റാന്റ്‌ഫോര്‍ഡ്, ബേക്ക്‌ലി, മിഷിഗന്‍, ഹാര്‍വാര്‍ഡ് സര്‍വകലാശാലകളില്‍ ദി ഗ്രേവ്‌സ് ഓഫ് തരീം പാഠ്യ വിഷയമായി തെരഞ്ഞെടുത്തിട്ടുണ്ട്.
ഇന്ത്യന്‍ തീരത്തെ വിവിധ ഭാഗങ്ങളില്‍ ഹളര്‍ മൗത്തിലെ തരീമില്‍ നിന്നുള്ള പ്രഗല്‍ഭര്‍ ഇസ്‌ലാം പ്രചാരണത്തിന് പുറപ്പെടുകയും വിജയിക്കുകയും ചെയ്തതായി ആംഗ്‌സന്‍ങ് ഹോ പറഞ്ഞു. ഇസ്‌ലാമിക മുന്നേറ്റത്തില്‍ അവര്‍

ഫാത്വിമ ജുമാമസ്ജിദ് കോപ്ലക്‌സിന് അബ്ബാസലി തങ്ങള്‍ ശിലയിട്ടു

എടവണ്ണപ്പാറ: പാഞ്ചീരി ഫാത്വിമ ജുമാമസ്ജിദിന് വേണ്ടി നിര്‍മിക്കുന്ന കോംപ്ലക്‌സിന്റെ ശിലാസ്ഥാപനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ബി.എസ്.കെ. തങ്ങള്‍ അധ്യക്ഷതവഹിച്ചു. മദ്രസ മാനേജ്‌മെന്റ് കമ്മിറ്റി സംസ്ഥാന സെക്രട്ടറി പി.എ. ജബ്ബാര്‍ഹാജി, മഹല്ല് ഖത്തീബ് അബൂബക്കര്‍ നിസാമി, കെ.എസ്. ഇബ്രാഹിം മുസ്‌ലിയാര്‍, പി.എ. റഹീം, എം. അമീര്‍ അലി, എ. അലവി, എന്‍. അമീറലി, പി. അബൂബക്കര്‍, കെ.എ. റഷീദ്, കെ. അബ്ദുള്ള, ആറ്റക്കോയ തങ്ങള്‍, പി.സി. ജംഷാദ്, എം. അനസ് എന്നിവര്‍ പ്രസംഗിച്ചു.

ശൈഖ് സാഇദ് അവാര്‍ഡ് ഹൈദരലി തങ്ങള്‍ക്ക് സമ്മാനിച്ചു

കോഴിക്കോട്: യു.എ.ഇ ദേശീയ ദിനാഘോഷത്തോ ടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ശൈഖ് സാഇദ് അവാര്‍ഡ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് സമ്മാനിച്ചു. കോഴിക്കോട് മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസികാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി അവാര്‍ഡ് വിതരണം ചെയ്തു. ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന ചടങ്ങില്‍ വ്യവസായ-ഐടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. രാജ്യത്തിന് തന്നെ മാതൃകയായ കേരളത്തിന്റെ ഏറ്റവും വലിയ ശക്തിയും കൈമുതലും നമ്മുടെ മത സൗഹാര്‍ദ്ദവും ഒന്നാണെന്ന വിശ്വാസവുമാണെന്ന് കേന്ദ്ര മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. കേരളത്തെ വളര്‍ത്തുന്നതിനും സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിനും മുഖ്യപങ്കു വഹിക്കുന്നവരാണ് പ്രവാസികള്‍. കേരളത്തിലെ പ്രവാസികളെ അടുത്തറിയുന്നതിനാല്‍ അവരുടെ പ്രശ്‌നങ്ങളില്‍

സഹനം പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെപേരില്‍ സംഘര്‍ഷമുണ്ടാക്കരുത് - ഹൈദരലി തങ്ങള്‍

  • തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരം
  • പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം 
  • രാഷ്ട്രീയ-മത-സാമൂഹിക-നേതൃത്വങ്ങൾ സമാധാനം സംരക്ഷണത്തിന് ഉത്തരവാദിത്വം കാണിക്കണം
മലപ്പുറം: സമാധാനവും ക്ഷമയും സഹനവും പഠിപ്പിക്കുന്ന ആദര്‍ശത്തിന്റെ പേരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നത് ഭൂഷണമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. 
അഭിപ്രായ വ്യത്യാസങ്ങള്‍ അക്രമത്തിലേക്കും നശീകരണത്തിലേക്കും നീങ്ങുന്ന പ്രവണത ഇല്ലാതാക്കണം. 
ആദര്‍ശപരമോ അല്ലാത്തതോ ആയ തര്‍ക്കങ്ങള്‍ പരസ്​പര നാശത്തിനും പ്രതികാര നടപടികള്‍ക്കും ഇടയാക്കുന്നത് ഖേദകരമാണ്. 
നന്മയുടെ മാര്‍ഗമാണ് ഇസ്‌ലാമിന്‍േറത്. താത്കാലിക നേട്ടങ്ങള്‍ക്കായി അക്രമം നടത്തുന്നവര്‍ സമൂഹത്തിന്റെ സ്വസ്ഥതയും സൈ്വരജീവിതവുമാണ് തകര്‍ക്കുന്നത്.
പ്രകോപനപരമായ സാഹചര്യത്തിലും ക്ഷമയോടെ കാര്യങ്ങളെ സമീപിക്കാന്‍ കഴിയണം. രാഷ്ട്രീയവും മതപരവും സാമൂഹികവുമായി നേതൃത്വം നല്‍കുന്നവര്‍ സമാധാനം സംരക്ഷിക്കുവാന്‍ വിശ്വാസപരമായ ഉത്തരവാദിത്വം പുലര്‍ത്തേണ്ടതുമുണ്ട്.

പാണക്കാട് തങ്ങളെ ഉപദേശിക്കാന്‍ വരുന്നവരുടെ തനി നിറം സമൂഹം തിരിച്ചറിയണം - SYS

  • പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണം
  • പാണക്കാട് തങ്ങളും സമസ്തയും ലീഗുമല്ല, കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍ കാന്തപുരം തന്നെയാണ്.
  • സമസ്ത രൂപീകരിച്ചതു മുതൽ 1989 വരെ മഹല്ല്-പള്ളി-മദ്രസ തര്‍ക്കങ്ങള്‍ ഒരിടത്തു മുണ്ടായിട്ടില്ല.
  • 89 ന് ശേഷം പാര്‍ട്ടിയുണ്ടാക്കി സമസ്തയെയും മുസ്‌ലിം ലീഗിനെയും ശിഹാബ് തങ്ങളെയും ആക്ഷേപിച്ച് കൊണ്ടാണ് കാന്തപുരം പ്രവര്‍ത്തനംആരംഭിച്ചത്. 
  • പള്ളികളും മദ്രസകളും കേന്ദ്രീകരിച്ചുള്ള കുഴപ്പങ്ങളും ഈ കാലയളവിലാണ് തുടങ്ങിയത്.
മലപ്പുറം: മുസ്‌ലിം കേരളത്തിന്റെ ആത്മീയ നായകന്‍ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളെ ഉപദേശിക്കാന്‍ വരുന്ന കാന്തപുരത്തിന്റെ തനി നിറം മനസ്സിലാക്കാന്‍ സമൂഹം തയ്യാറാവണമെന്നും സ്വന്തം കുറ്റകൃത്യങ്ങള്‍ മറച്ച് വെച്ച് പാണക്കാട് തങ്ങളെ കുറ്റക്കാരനാക്കാന്‍ ശ്രമിക്കുന്ന കാന്തപരുത്തെ ഒറ്റപ്പെടുത്തണമെന്നും എസ്.വൈ.എസ് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
മണ്ണാര്‍ക്കാട്ട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ ഉത്തരവാദിത്വം പാണക്കാട് തങ്ങളുടെയും തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്‌ലിം ലീഗിന്റെയും സമസ്തയുടെയും ചുമലില്‍ ഇട്ട് സ്വയം നന്നാവാന്‍ ശ്രമിക്കുന്ന കാന്തപുരമാണ് കേരളത്തിലെ അക്രമ പ്രവര്‍ത്തനങ്ങളുടെ സൂത്രധാരന്‍. രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ഈ സംഭവത്തില്‍ സമസ്തക്കോ അതിന്റെ കീഴ്ഘടകങ്ങള്‍ക്കോ യാതൊരു പങ്കുമില്ല.
1998 ല്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു കുടുംബവഴക്ക് ഇവിടെ ഉണ്ടായിരുന്നു. ഈ വഴക്കില്‍ പാലക്കാപറമ്പില്‍ മുഹമ്മദ് എന്നയാള്‍ കൊലചെയ്യപ്പെട്ടിരുന്നു.
ഈ കൊലപാതകത്തിലെ പ്രതികളായിരുന്നു മരണപ്പെട്ട ഹംസയും നൂറുദ്ദീനും പരിക്കേറ്റ കുഞ്ഞിമുഹമ്മദും. ഇതിന്റെ ഭാഗമായി ഒരു ബോംബ് സ്‌ഫോടനവും നടന്നിരുന്നു. ഇപ്പോള്‍ ഇരട്ടക്കൊലപാതകത്തിന്റെ പ്രതിപ്പട്ടികയിലുള്ള പലരും 1998 ല്‍ കൊലചെയ്യപ്പെട്ട മുഹമ്മദിന്റെ ബന്ധുക്കളാണ്. കൂടാതെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ സംഭവസ്ഥലത്ത് നടന്ന പൊതുയോഗത്തോടനുബന്ധിച്ച് ഈ പ്രദേശത്ത് സംഘര്‍ഷത്തിന് കാരണമായിരുന്നു.പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിമുഹമ്മദ് പോലീസിനു നല്‍കിയ മൊഴിയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.