ദുബൈ : ദാറുല്‍ ഹുദാ ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സെര്‍ട്ടിഫിക്കറ്റ് ഇന്‍ ബേസിക് ഇസ്ലാമിക് സ്റ്റഡീസ് (CBIS) എന്ന് നാമകരണം ചെയ്ത് ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്സിറ്റി CPETഅംഗീകാരത്തോടെ പുതിയ കോഴ്സിന് ഏപ്പ്രില്‍ മധ്യവാരത്തില്‍ തുടക്കം കുറിക്കും.
ഖുര്‍ ആന്‍ (തഫ്സീറും തജ് വീദും) , ഇസ്ലാമിക കര്‍മ്മ ശാസ്ത്രം, ഇസ്ലാമിക വെക്തിത്വം, ഇസ്ലാമിക സാമൂഹിക ജീവിതം, ഇസ്ലാമിക ചരിത്രം , അറബി ഭാഷാ പഠനം തുടങ്ങി വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കോഴ്സിന്ന് ഒരു വര്‍ഷം (150 മണിക്കൂര്‍) കാലാവധിയാണ്.
മദ്രസ പഠനം അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കോ തത്തുല്യ പഠനം നടത്തിയവര്‍ക്കോ പ്രവേശനം നല്‍ക്കും. 18 വയസ്സ് പ്രായപരിധി നിര്‍ണ്ണയിക്കുന്ന കോഴ്സ് പ്രവാസികളില്‍ ഇസ്ലാമിക പഠനം പ്രോത്സാഹിപ്പിക്കനാണ് . അഡ്മിഷനും കൂടുതല്‍ വിവരങ്ങള്‍ക്കും 050 3908123, 055 3271323, 050 1979353 എന്നീ നമ്പറുകളില്‍ ബന്ദപ്പെടുക.